അപകടത്തിന് പിന്നാലെ കൈലാഷിനെ തേടി അപ്രതീക്ഷിത മരണവാർത്ത, ചേർത്ത് നിർത്തി ഉറ്റവർ..ആദരാഞ്ജലിയുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ താരമാണ് കൈലാഷ്. ജൂനിയർ ആർട്ടിസ്റ്റായാണ് സിനിമയിലെ തുടക്കമെങ്കിലും പിന്നീട് നായക നിരയിലേക്ക് ഉയരാൻ നടന് സാധിച്ചിരുന്നു. നടന്റെ ആരാധകരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവർഗീസ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രമേഹത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. മദ്രാസ് റെജിമെന്റ് സെക്കൻഡ് ബറ്റാലിയനിൽ പ്രവർത്തിച്ചിരുന്ന ഗീവർഗീസ് അവരുടെ ഫുട്ബോൾ ടീമിന്റെ കളിക്കാരനുമായിരുന്നു. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആദരാഞ്ജലികളുമായി എത്തിയത്.

അടുത്തിടെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പരിക്കുപറ്റിയിരുന്നു. ചിത്രീകരണത്തിനിടെ സംഭവിച്ച പരുക്ക് ഭേദമായി വീണ്ടും ലൊക്കേഷനിൽ ജോയിൻ ചെയ്തതിന്റെ സന്തോഷം അറിയിച്ച് നടൻ എത്തിയിരുന്നു. ആ സന്തോഷത്തിന് പിന്നാലെയാണ് ഇപ്പോൾ ദുഃഖ വാർത്ത നടനെ തേടിയെത്തിയത്.

Noora T Noora T :