നടി റെബ മോണിക്ക ജോൺ വിവാഹിതയായി…. ജോയ്മോൻ ജോസഫ് ആണ് വരൻ; ചിത്രങ്ങൾ വൈറൽ

നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ജോയ്മോൻ ജോസഫ് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ, നടിയെ പ്രപ്പോസ് ചെയ്യുന്നത്. പ്രണയാഭ്യര്‍ത്ഥന റെബേക്ക സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും റെബ മോണിക്കയും ജോയ്മോനും വിവാഹിതരാകുകയായിരുന്നു.

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം നടിയാണ് റെബ മോണിക്ക. മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലിൽ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു.

ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Noora T Noora T :