ബോളിവുഡ് നടന് സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍ പേര്‍സനല്‍ അസിസ്റ്റന്റ് അങ്കിത് ആചാര്യ രംഗത്ത്. കേസ് സിബിഐയ്ക്ക് വിട്ട സാഹചര്യത്തിലാണ് വീണ്ടും ദുരൂഹത ഉണര്‍ത്തുന്ന ആരോപണവുമായി അങ്കിത് എത്തിയത്.

സുശാന്തിന്റെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ കഴുത്തിലെ അടയാളം തന്നെ വളര്‍ത്തുനായയുടെ ബെല്‍റ്റ് ആണെന്നും അത് ഉപയോഗിച്ച് ആരോ കൊലപ്പെടുത്തിയതാണെന്നും അങ്കിത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘സുശാന്ത് ഭായിയെ എനിക്ക് നന്നായറിയാം. ഇത് ആത്മഹത്യയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് കൊലപാതകമാണ്. തൂങ്ങിമരിക്കുന്ന ഒരാളുടെ കഴുത്തില്‍ ഉണ്ടാകുന്ന മുറിവ് വ്യത്യസ്തമാണ്. യു ഷെയ്പ്പിലാണ് കഴുത്തില്‍ അടയാളം കാണുക, എന്നാല്‍ ഒരാള്‍ കഴുത്തില്‍ കുരുക്കിട്ട് ഞെരിച്ചതാണെങ്കില്‍ അത് ഒ ഷെയ്പ്പിലും സുശാന്ത് ഭയ്യയുടെ കഴുത്തില്‍ കണ്ട അടയാളം ഒ ഷെയ്പ്പില്‍ ഉള്ളതായിരുന്നു.
ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയില്‍ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്ത് ഭയ്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.’ അങ്കിത് പറയുന്നു.
‘ഇത് കൊലപാതകം തന്നെയാണ്. അദ്ദേഹത്തിന്റെ കഴുത്തില്‍ കണ്ട അടയാളം എന്തിന്റെയാണെന്ന് എനിക്കറിയാം., അത് ഭയ്യയുടെ വളര്‍ത്തു നായ ഫഡ്ജിന്റെ ബെല്‍റ്റാണ്. അതിന്റെ അടയാളമാണ് ഭയ്യയുടെ കഴുത്തില്‍ കണ്ടത്. അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ എന്റെ പക്കലുണ്ട്.
ആ ചിത്രങ്ങളില്‍ നിന്നാണ് ഞാനിതെല്ലാം കണ്ടെത്തിയത്. സിബിഐക്ക് അന്വേഷണം കൈമാറിയതില്‍ എനിക്കേറെ സന്തോഷമുണ്ട്. സുശാന്ത് സാറിന് നീതി ലഭിക്കണം ശക്തമായ അന്വേഷണം വേണം. കുറ്റവാളികളെ തൂക്കിക്കൊല്ലണം’ അങ്കിത് പങ്കുവച്ചു