സിനിമ നേരിടുന്ന പ്രതിസന്ധികള്‍ മാറുവാന്‍ മമ്മൂട്ടി തന്നെ വേണം; രക്ഷകനെന്ന് വിളിച്ച് ശ്രീധന്യ തിയേറ്റര്‍

മമ്മൂട്ടി മലയാള സിനിമയുടെ രക്ഷകന്‍ എന്ന് കൊല്ലം ശ്രീധന്യ സിനി മാക്‌സ്. ഇപ്പോള്‍ സിനിമ നേരിടുന്ന പ്രതിസന്ധികള്‍ മാറുവാന്‍ മമ്മൂട്ടി തന്നെ വേണമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ’പ്രതിസന്ധി ഘട്ടങ്ങളില്‍ വീണ്ടും തുണയാവാന്‍ ദേ ഇങ്ങേര് ഇറങ്ങണം. അങ്ങനെയുള്ളവരെ ഒരു മടിയും കൂടാതെ വിളിക്കാം രക്ഷകന്‍ എന്ന്’, മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം കുറിച്ചു.

നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം പിന്‍വലിഞ്ഞ് നിന്ന പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെ എത്തിച്ചത് മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് ആയിരുന്നു. തൊട്ടു പിന്നാലെ തന്നെ വണ്ണും തിയേറ്ററുകളില്‍ മികച്ച വിജയം കരസ്ഥമാക്കി.അതേസമയം രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്നു എന്ന വാര്‍ത്ത ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

മോഹന്‍ലാലിനെതിരെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ നിരവധി തിയേറ്റര്‍ ഉടമകള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ഇടയിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിലേക്കെന്ന് സൂചനയാണ് വരുന്നത്.

Noora T Noora T :