നടന്നു വരുമ്പോൾ ജീൻസ് അഴിഞ്ഞു വീണ ജെന്നിഫർ ലോപ്പസ് – സത്യമിതാണ് …

നടന്നു വരുമ്പോൾ ജീൻസ് അഴിഞ്ഞു വീണ ജെന്നിഫർ ലോപ്പസ് – സത്യമിതാണ് …

ഫാഷൻ ലോകത്ത് എന്തെല്ലാം മാറ്റങ്ങളാണ് വരുന്നതെന്ന് പ്രവചിക്കാൻ പറ്റില്ല. അത്രയധികം ഫാഷൻ പരീക്ഷണങ്ങളാണ് നടക്കുന്നത്. പലപ്പോളും വസ്ത്രങ്ങളിലെ ഫാഷൻ പല അമളികളും തെറ്റിദ്ധാരണകളും സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസിന്റെ ബൂട്ടുകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

‘ജീന്‍സ് ഒഴിവാക്കൂ, ബൂട്ട് ധരിക്കൂ’ എന്ന ഹാഷ്ടാഗിലാണ് ജെന്നിയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ജീന്‍സ് അഴിഞ്ഞുവീണതാണെന്ന് തോന്നുമെങ്കിലും സംഗതി വെറൈറ്റിയാണ്. ആഡംബര ബ്രാന്‍ഡായ വെര്‍സാച്ചിയുടെ ഏറ്റവും പുതിയ ഡെനിം ബൂട്ടുകളാണ് ജെന്നിഫര്‍ ധരിച്ചിരിക്കുന്നത്.

വെള്ള ഷര്‍ട്ടിനൊപ്പം ജീന്‍സ് ധരിക്കാതെയുള്ള ബൂട്ട് ലുക്ക് ഫാഷന്‍ ലോകത്ത് ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. പുതിയ ലുക്കിന് ട്രോളുകളുമുണ്ട്. ഒറ്റനോട്ടത്തില്‍ അധികമാര്‍ക്കും ഇത് ബൂട്ടാണെന്ന് മനസ്സിലായില്ല. പൊതുസ്ഥലത്ത് ജെന്നിഫര്‍ ലോപ്പസിന്റെ ജീന്‍സ് അഴിഞ്ഞുവീണു എന്ന തരത്തിലുള്ള ട്രോളുകളായിരുന്നു ട്വിറ്റര്‍ ഉണ്ടായിരുന്നത്.

new trend denim boots

Sruthi S :