പേർളിക്കും ശ്രീനിഷിനും ശേഷം ആഡിസും വിൻസിയും !! തരംഗമായി മറ്റൊരു മിനിസ്‌ക്രീൻ ജോഡി…

പേർളിക്കും ശ്രീനിഷിനും ശേഷം ആഡിസും വിൻസിയും !! തരംഗമായി മറ്റൊരു മിനിസ്‌ക്രീൻ ജോഡി…

ബിഗ്‌ബോസ് മലയാളത്തിലൂടെ മലയാളികൾക്ക് ലഭിച്ച കിടിലൻ പെയർ ആയിരുന്നു പേർളി മാണിയും ശ്രീനിഷും. ബിഗ്‌ബോസിലെത്തി പ്രണയത്തിലായ ഇവരുടെ വിവാഹം ഉടൻ തന്നെ നടക്കുമെന്നറിയുന്നു. ഇതിനിടെ മറ്റൊരു ജോഡി കൂടി മിനിസ്‌ക്രീനിൽ നിന്ന് മലയാളികൾക്കിടയിൽ തരംഗമാകുകയാണ്. പക്ഷെ അവർ തമ്മിൽ പ്രണയമായൊന്നുമല്ല കേട്ടോ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന നായികാ നായകനിലെ രണ്ടു പേരാണ് ഈ താരങ്ങൾ.

കുഞ്ചാക്കോ ബോബനും ലാൽജോസും സംവൃത സുനിലും ചേർന്ന് അവതരിപ്പിക്കുന്ന പരിപാടിയാണ് നായികാ നായകൻ. ഒരുകാലത്ത് ടി.വി റേറ്റിങ്ങിൽ പിന്നോട്ട് പോയിരുന്ന മഴവിൽ മനോരമ തിരിച്ചു വരുന്നത് ഈ പ്രോഗ്രാം ഒക്കെ കാരണമാണ്. ഒരുപാട് കാഴ്ച്ചക്കാരാണ് ഈ റിയാലിറ്റി ഷോയ്ക്ക് ഇപ്പോൾ ഉള്ളത്. ലാൽജോസിന്റെ അടുത്ത സിനിമയിലേക്കുള്ള താരങ്ങൾക്ക് വേണ്ടിയാണ് ഈ പരിപാടി. പ്രോഗ്രാമിലെ രണ്ടു പേര് ഇപ്പോൾ മലയാള മനസ്സിൽ കുടിയേറിയിട്ടുണ്ട്. ആഡിസും വിൻസിയും.

പരിപാടിയിലെ വ്യത്യസ്ത റൗണ്ടുകളിൽ ഇവർ ഒരുമിച്ചു വന്നപ്പോഴൊക്കെ കിടിലൻ കെമിസ്ട്രി തന്നെ ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും ഒരുമിച്ചു വരുന്ന എപ്പിസോഡുകൾക്ക് ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ വിഡിയോയുടെയും താഴെ കമന്റുകളിൽ ജനങ്ങൾക്ക് ഈ ജോഡിയോടുള്ള ഇഷ്ടം നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും. എന്തായാലും പേർളിക്കും ശ്രീനിഷിനും ശേഷം മറ്റൊരു മിനിസ്ക്രീൻ തരംഗമാണ് ഇവർ സൃഷ്ടിച്ചിരിക്കുന്നത്. ഉടൻ തന്നെ ഒരു സിനിമയിൽ ഇവർ രണ്ടു പേരും നായിക നായകന്മാരായി വരുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

New sensation in Malayalam mini screen

Abhishek G S :