ബെൻസിന്റെ AMG G63 മോഡൽ സ്വന്തമാക്കി നസ്രിയയും ഫഹ​ദും; നസ്രിയയുടെ ചിരിച്ച മുഖം കണ്ട സന്തോഷത്തിൽ ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ബാംഗ്ലൂർ ഡേയ്സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.

വിവാഹ ശേഷം നസ്രിയ മടങ്ങി വന്നത് ട്രാൻസ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. അടുത്തിടെ, സൂഷ്മദർശിനി എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്കും തിരിച്ചെത്തി. ഇതിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും നസ്രിയയെ തേടിയെത്തിയിരുന്നു. നാല് വർഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിൻ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകൻ ബേസിൽ ജോസഫ് ആയിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചത്. കുറച്ചുനാളുകളൈയി വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ താൻ ആക്ടീവല്ലാതിരുന്നതെന്നുമാണ് നസ്രിയ അറിയിച്ചത്.

അമ്മയാകാത്തതിലെ ദുഃഖം എന്നും ഫഹദുമായി എന്തോ വിഷയം ഉണ്ടെന്നും വരെയുള്ള കഥകൾ വന്നു. എന്നാൽ ഇപ്പോഴിതാ അത്തരക്കാർക്ക് മുഖത്തേറ്റ അടിപോലെയാണ് നസ്രിയയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നത്. അനുജന്മാർക്ക് ഒപ്പം എത്തിയ നസ്രിയയുടെ ചിത്രം അതിവേഗമാണ് വൈറൽ ആയത്. ഫർഹാൻ ഫാസിലും നവീൻ നസീമും ആണ് ചിത്രത്തിൽ ഉള്ളത് ഒപ്പം നവീന്റെ ഭാവി വധുവിനെയും ചിത്രത്തിൽ കാണാമായിരുന്നു.

എന്നാൽ ഇപ്പോൾ നസ്രിയയുടെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മൂന്നുമാസം മുൻപേ ആണ് നാലു കോടി വിലയുടെ ഒരു വാഹനം ഇവർ സ്വന്തമാക്കിയത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കമുള്ള സെലിബ്രിറ്റികൾ ക്കുള്ള ബെൻസിന്റെ AMG G63 മോഡൽ ആണ് ഇവർ സ്വന്തമാക്കിയത്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നത്. സംഭവം പഴയത് ആണെങ്കിലും നസ്രിയയുടെ ചിരിച്ച മുഖം കണ്ട സന്തോഷമാണ് പലർക്കും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചത്. കുറച്ചുനാളുകളായി വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ താൻ ആക്ടീവല്ലാതിരുന്നതെന്നുമാണ് നസ്രിയ അറിയിച്ചത്. എന്‌റെ 30ാം പിറന്നാൾ ആഘോഷം സൂക്ഷദർശിനിയുടെ വിജയാഘോഷം ന്യൂയർ ഇവയെല്ലാം എനിക്ക് ആഘോഷിക്കാൻ സാധിച്ചില്ല. ഇത്രയും ദിവസം പ്രതികരിക്കാതിരുന്നതിനും എന്റേ സുഹൃത്തുക്കളുടെ ഫോൺ വിളികൾക്കും മെസേജുകൾക്കും മറുപടി പറയാതിരുന്നതിനും ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്.

നസ്രിയ നേരത്തെ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

എല്ലാവർക്കും നമസ്‌കാരം,

നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കുറച്ചുനാളായി എന്തുകൊണ്ടാണ് ഞാൻ എല്ലാത്തിൽ നിന്നും വിട്ടുനിന്നത് എന്നത് നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ഈ അത്ഭുതകരമായ കമ്മ്യൂണിറ്റിയിൽ ഞാൻ എപ്പോഴും സജീവ അംഗമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇമോഷണലായിട്ടും വ്യക്തി ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി വളരെ ശ്രമകരമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു. നിലവിലും അതേ അവസ്ഥ തുടരുകയാണ്.

എന്റെ 30-ാം പിറന്നാൾ, പുതുവത്സരം, എന്റെ ‘സൂക്ഷ്മദർശിനി’ എന്ന സിനിമയുടെ വിജയവും മറ്റ് നിരവധി പ്രധാന നിമിഷങ്ങളും എനിക്ക് നഷ്ടമായി. അതൊന്നും ആഘോഷിതക്കാന്‌ സാധിക്കാതിരുന്നതും ഇതുകൊണ്ടാണ്. എന്തുകൊണ്ടായിരുന്നു ഇത് എന്ന് വിശദീകരിക്കാത്തതിനും കോളുകൾ എടുക്കാത്തതിനും സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതിനും എന്റെ എല്ലാ സുഹൃത്തുക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ ഉണ്ടാക്കിയേക്കാവുന്ന ഏതെങ്കിലും വിഷമത്തിനോ അസൗകര്യത്തിനോ ഞാൻ ശരിക്കും ഖേദിക്കുന്നു.

ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു. ജോലിക്കായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ച എന്റെ എല്ലാ സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ നിങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഇത് മൂലം ഉണ്ടാക്കിയേക്കാവുന്ന എന്തെങ്കിലും തടസ്സങ്ങൾക്ക് ഞാൻ ഖേദിക്കുന്നു.

ഒരു നല്ല കാര്യം പറയട്ടെ, ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു! എല്ലാ അംഗീകാരങ്ങൾക്കും സഹ നോമിനികൾക്കും വിജയികൾക്കും അഭിനന്ദനങ്ങൾക്കും വളരെ നന്ദി. ഇതൊരു കഠിനമായ യാത്രയായിരുന്നു, ഈ സമയത്ത് എന്നെ മനസിലാക്കി സപ്പോർട്ട് ചെയ്തതിന് ഞാൻ നന്ദി അറിയിക്കുന്നു. എനിക്ക് പൂർണമായിട്ടും തിരിച്ച് വരണമെങ്കിൽ കുറച്ച് സമയം കൂടി വേണം. ഞാനിപ്പോൾ സുഖംപ്രാപിക്കുന്നതിന്റെ പാതയിലാണെന്ന് മാത്രം അറിയിക്കുകയാണ്.

ഇങ്ങനെ അപ്രത്യക്ഷമായതിന് എന്റെ എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരണം നൽകാൻ ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് തോന്നിയതിനാലാണ് ഇന്ന് ഞാൻ ഇത് എഴുതിയത്. എല്ലാവരോടും സ്‌നേഹമുണ്ടെന്നും വൈകാതെ നമുക്ക് വീണ്ടും കൂടി ചേരാമെന്നും നിർത്താതെയുള്ള നിങ്ങളുടെ എല്ലാവരുടെയും പിന്തുണകൾക്ക് നന്ദിയെന്നും പറഞ്ഞാണ് നസ്രിയ എഴുത്ത് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ഡിസംബറിന് ശേഷം സോഷ്യൽ മീഡിയയിലും നടി ആക്ടീവായിരുന്നില്ല. 2014 ഓഗസ്റ്റ് 21 നായിരുന്നു നസ്രിയയുടെയും ഫഹദിന്റെയും വിവാഹം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19ാം വയസ്സിൽ നടി വിവാഹിതയാകുന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം ഏറെ ചർച്ചയായിരുന്നു. വിവാഹിതനാകുമ്പോൾ 32 കാരനാണ് ഫഹദ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും.

ബാംഗ്ലൂർ ഡ‍െയ്സിന്റെ സെറ്റിൽ വെച്ചാണ് നസ്രിയയും ഫഹദും പ്രണയത്തിലാകുന്നത്. . പ്രണയകാലത്തെക്കുറിച്ച് നസ്രിയയും ഫഹദും നിരവധി തവണ സംസാരിച്ചിട്ടുണ്ട്. അടുത്തിടെയും ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ ഫഹദിനൊപ്പമുള്ള ജീവിതത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ നിന്നുള്ള പരിഹാസത്തെ പറ്റിയും നടി സംസാരിച്ചിരുന്നു. കല്യാണം കഴിക്കുമ്പോഴേ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചിരുന്നു. രണ്ടുപേരുടെയും സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന്. ഒരാളുടെ സ്വഭാവത്തെ മാറ്റി കളയാൻ ഉള്ളതാണോ വിവാഹമെന്ന് നസ്രിയ ചോദിക്കുന്നു. സുഹൃത്തുക്കൾ ആയിരിക്കുമ്പോൾ ഞങ്ങൾ എന്തായിരുന്നു അത് ഇന്നും തുടരുകയാണ്.

ഫഹദ് ഫാസിൽ എന്ന് പറയുന്നത് എന്റെ പ്രോപ്പർട്ടി ഒന്നുമല്ല. എനിക്ക് എഴുതിത്തന്ന സ്ഥലം ഒന്നുമല്ലല്ലോ. ഞാനും അതുപോലെ തന്നെ. രണ്ട് വ്യക്തികളായി നിൽക്കുന്നത കൊണ്ടാണ് അന്നത്തെ അതേ വൈബ് തുടരാൻ ആകുന്നത്. ഫഹദിനെ സൂക്ഷ്മദർശനി ഉപയോഗിച്ച് നോക്കാറില്ല. പക്ഷേ വൃത്തിയെക്കുറിച്ച് കുറച്ച് വൃത്തികെട്ട സ്വഭാവം എനിക്കുണ്ട്. ഒരു വസ്തു വച്ച സ്ഥലത്ത് നിന്ന് എടുത്താൽ അത് അവിടെ തന്നെ വയ്ക്കണം. ഞാൻ ബഹളം ഉണ്ടാക്കുന്നത് ഈ കാര്യത്തിൽ മാത്രമാണെന്നും,’ നടി കൂട്ടിച്ചേർത്തു.

‘ഞാൻ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ ഒന്നും വായിക്കാറില്ല. വാർത്തയാകുമ്പോഴാണ് അറിയുന്നത്. കല്യാണം കഴിഞ്ഞപ്പോൾ പ്രായവ്യത്യാസത്തിൽ നെഗറ്റീവ് കമന്റുകളുമായി ചിലർ വന്നിരുന്നു. അതുകഴിഞ്ഞ് ഞാൻ തടി വെച്ചപ്പോൾ മോശം കമന്റുകൾ ഇട്ടവരുണ്ട്. അവസാനം സുഷിന്റെ കല്യാണത്തിൽ തൃപ്പൂണിത്തറ അമ്പലത്തിൽ പോയപ്പോഴും ഉണ്ടായി. ആ ക്ഷേത്രത്തെക്കുറിച്ച് അറിയാവുന്ന ആരും വിവാദമുണ്ടാക്കിയവർക്കൊപ്പം നിൽക്കില്ല. ആർക്കാണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല. ഞാനും ഷാനുവും എവിടെ ചെന്നാലും ആളുകൾ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്ന്,’ നസ്രിയ പറയുന്നു.

ഫഹദിനൊപ്പം ഒരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് നസ്രിയയുടെ മറുപടി ഇങ്ങനെയാണ്. ‘അങ്ങനൊരു സിനിമ ആലോചനയിൽ ഇല്ലെന്ന് പറയുന്നില്ല. രണ്ടുപേർക്കും ഒന്നിച്ച് വരാനുള്ള കഥ ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. ട്രാൻസിന് മുൻപ് സിനിമ ആലോചിച്ചെങ്കിലും നടന്നില്ല. ഞാനും ഷാനുവും ഒന്നിച്ചു വരുമ്പോൾ അത് ഗംഭീരമാവണം.‌ എന്നുമായിരുന്നു നസ്രിയ അഭിമുഖത്തിൽ പറയുന്നത്.

സിനിമയിലും അല്ലാതെയും ഈ ക്യൂട്ട് കപ്പിൾസിന് ആരാധകർ ഏറെയാണ്. ചെറുപ്പം മുതൽ വീട്ടിൽ കണ്ടിട്ടുള്ള അമ്മയെപ്പോലെയാണ് ഭാര്യ. എന്നെ നന്നായി നോക്കും, കെയർ ചെയ്യും. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുമുണ്ട്. പഴയത് പോലെ ദേഷ്യപ്പെടാറില്ല, വഴക്കുണ്ടാക്കാറില്ല, കുറച്ചൂടെ പീസ്ഫുളാണ്. ഭക്ഷണം ഉണ്ടാക്കിത്തരുന്നത് കൊണ്ടല്ല അവൾ നല്ല ഭാര്യയാണ് എന്ന് പറയുന്നത്. എനിക്ക് വേറെവിടെയും കിട്ടാത്ത കംഫർട്ട് നസ്രിയയ്‌ക്കൊപ്പം ഇരിക്കുമ്പോൾ കിട്ടാറുണ്ട്. അത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം.

കുറേക്കൂടി സെക്യുയേർഡായി തോന്നാറുണ്ട്. ഞാൻ നല്ലൊരു ഫ്രണ്ടാണ്, ഭർത്താവാണോയെന്ന് എനിക്കറിയില്ല. ഡൊമിനേറ്റിങ് ക്യാരക്ടറൊന്നുമല്ല എന്റേത്. കാര്യങ്ങൾ കേൾക്കാനും തുറന്ന് സംസാരിക്കാനുമൊക്കെ തയ്യാറാവാറുണ്ട്. അങ്ങനെയൊക്കെ ചെയ്യാൻ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഫഹദിന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് താൻ നായപ്പേടി മാറ്റിയതെന്നായിരുന്നു ഇടയ്ക്ക് നസ്രിയ പറഞ്ഞത്. ഫഹദ് തന്ന സമ്മാനങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഓറിയോയെന്നും നസ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഫഹദിന്റെ ഡെഡിക്കേഷനും ഹാർഡ് വർക്കും അതിശയിപ്പിക്കുന്നതാണ്. വിവാഹ ശേഷം താൻ ഇടവേളയെടുത്തു. കുറച്ച് കഴിഞ്ഞ് സ്ക്രിപ്റ്റുകളൊന്നും കേൾക്കുന്നില്ലേ, എന്താണിത്ര മടിയെന്ന് ഫഹദ് ചോദിച്ചിട്ടുണ്ടെന്നും നസ്രിയ ഒരിക്കൽ പറയുകയുണ്ടായി. മെത്തേഡ് ആക്ടറായ ഫഹദ് നസ്രിയയുടെ സ്വാഭാവിക അഭിനയത്തിന്റെ ആരാധകനാണ്. നസ്രിയ വളരെ ചെറിയ പ്രായം മുതൽ സിനിമ ചെയ്യുന്ന ആളാണ്. ക്യാമറ കോൺഷ്യസ് അല്ല. അവൾ ഒരുപാട് ഹോം വർക്ക് ചെയ്യുന്ന കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് ഇരുന്ന് സംസാരിക്കുകയല്ല. വെറുതെ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്പോൾ സിനിമയെക്കുറിച്ച് പറയും. ഇങ്ങനെ ചെയ്യട്ടേ എന്ന് ചോദിക്കും. അവൾ തയ്യാറെടുക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു.

Vijayasree Vijayasree :