അഫ്ഗാന് ഹാസ്യതാരമായ നാസര്‍ മുഹമ്മദിന്റെ മരണം സിനിമാ ലോകവും ലോകജനതയും ഞെട്ടലോടെയാണ് കേട്ടത്. വ്യാഴാഴ്ചയാണ് രാത്രിയാണ് നടനെ തോക്കുധാരികള്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. നാസര്‍ മുഹമ്മദിന്റെ കൊലപാതകത്തിന് പിന്നില്‍ താലിബാനാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ നടന്റെ കൊലപാതകം താലിബാന് നിഷേധിച്ചിട്ടുണ്ട്.
അതേസമയം താലിബാന് ഭീകരര്‍ തന്നെയാണ് നാസര്‍ മുഹമ്മദിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നും താരത്തെ മര്‍ദിക്കുന്ന രംഗങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് താലിബാന് പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്.
ജൂലൈ 27 നാണ് കന്ദഹാരി ഹാസ്യ നടന് ഖാഷയെന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിനെ മര്‍ദിക്കുന്ന വീഡിയോ ഇറാനി മാധ്യമപ്രവര്‍ത്തകനായ താജുദ്ദീന് സോറഷ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഖാഷയെ താലിബാന് അറസ്റ്റ് ചെയ്തതിന് ശേഷം കാറില്‍ വെച്ച് മര്‍ദിക്കുകയും പിന്നീട് കൊല്ലുകയുമായിരുന്നെന്ന് താജുദ്ദീന് വീഡിയോ പങ്കുവെച്ച് കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
തോക്കുധാരികള്‍ തട്ടിക്കൊണ്ട് പോയ നടന്റെ കഴിത്തു മുറിച്ച രീതിയിലായിരുന്നു മൃതദേഹം. അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണ രൂക്ഷമാകുകയാണ്. ഇതിനോടകം തന്നെ നിരവധി പ്രവിശ്യകള്‍ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു.