ഇരട്ട കുഞ്ഞുങ്ങളെ സാന്റാക്ലോസിന്റെ വേഷം അണിയിച്ച് കൈകളിലേന്തിയാണ് നയൻതാരയും വിഘ്നേഷ് ശിവനും; കമന്റുമായി ആരാധകർ

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുട്ടികളാണ് പിറന്നത്. സറോ​ഗസിയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മക്കളെ ഉയിർ ഉലകം എന്നീ പേരുകളിട്ടാണ് താര ദമ്പതികൾ വിളിക്കുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും കുഞ്ഞുങ്ങൾ​ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുള്ള ദമ്പതികൾ ക്രിസ്മസിനും പതിവ് തെറ്റിച്ചില്ല. തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളെ സാന്റാക്ലോസിന്റെ വേഷം അണിയിച്ച് കൈകളിലേന്തിയാണ് നയൻതാരയും വിഘ്നേഷ് ശിവനും പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു കുഞ്ഞിനെ വിഘ്നേഷ് ശിവനും മറ്റൊരു കുഞ്ഞിനേയും എടുത്തിരുന്നു.

താരദമ്പതികൾ ഇതുവരേയും കുഞ്ഞുങ്ങളുടെ മുഖം ആരാധകരെ കാണിച്ചിട്ടില്ല. ആൺകുഞ്ഞുങ്ങളാണ് താരദമ്പതികൾക്ക് പിറന്നിരിക്കുന്നത്. ലേഡി സൂപ്പർസ്റ്റാറിന്റേയും കുടുംബത്തിന്റേയും ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോകൾ‌ വൈറലായതോടെ സെലിബ്രിറ്റികളടക്കം നിരവധി പേർ ആശംസകളുമായി എത്തി. ആരുടേയും കണ്ണ് ഞങ്ങളുടെ നയൻസിന്റേയും കുടുംബത്തിന്റേയും മേൽ പതിക്കാതിരിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നുണ്ട് എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്.

കുഞ്ഞുങ്ങളുടെ പേര് ഉയിർ, ഉലകം എന്ന് തന്നെയാണോ? വേറെ പേരൊന്നും ഇട്ടിട്ടില്ലേ? എന്നും ചില ആരാധകർ കമന്റിലൂടെ ചോദിച്ചു. വേറെ ചിലർ സറോ​ഗസിയിലൂടെ നടയൻസ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിലുള്ള അമർഷം പ്രകടിപ്പിച്ച് നെ​ഗറ്റീവ് കമന്റുകളും കുറിച്ചിട്ടുണ്ട്. ‘എന്തോ… കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകൾ… ഛെ…!’ എന്നാണ് ഒരാൾ വിമർശിച്ച് കമന്റ് ചെയ്തത്. ഒരു പക്ഷെ സൗത്ത് ഇന്ത്യൻ സെലിബ്രിറ്റികളിൽ ആദ്യമായി സറോ​ഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ താരദമ്പതികൾ നയൻതാരയും വിഘ്നേഷ് ശിവനും മാത്രമായിരിക്കും.

Noora T Noora T :