മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ. നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. മകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോളുമെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകനെ കുറിച്ചുള്ള രസകരമായ ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നവ്യ. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെയാണ് നവ്യ ഇതേ കുറിച്ച് പറഞ്ഞത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ;
എന്റെ മകൻ സായിയ്ക്ക് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. അവനിപ്പോൾ പതിമൂന്ന് വയസായി. അവന് ഫോണോ ഇൻസ്റ്റാഗ്രാമോ ഒന്നുമില്ല. അത് തുടങ്ങാൻ ആഗ്രഹമുണ്ടെന്ന് എന്നോട് വന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ വേണ്ടെന്ന് പറഞ്ഞു. കാരണം അമ്മയെ ഒരുപാട് ആളുകൾക്ക് അറിയാവുന്നത് കൊണ്ട് ആളുകളൊക്കെ നിന്റെ അക്കൗണ്ടിലേക്ക് വേഗം വരും. അതുകൊണ്ട് ഇപ്പോൾ വേണ്ട എന്ന്പറഞ്ഞു.
പിന്നെ ഒരു പേടി കൂടി എനിക്കുണ്ടായിരുന്നു. ഞാനൊരു വാർത്ത കണ്ടപ്പോൾ അതിലൊരു പെൺകുട്ടി അവളുടെ ശ രീരത്ത് എൺപത്തൊൻപത് മു റിവുകൾ ഉ ണ്ടാക്കിയിരിക്കുകയാണ്. മ യക്കുമരുന്ന് ആ മു റിവിലേയ്ക്ക് ഇട്ടാൽ കൂടുതൽ ലഹരി എന്തോ കിട്ടുമെന്ന് പറഞ്ഞ് ചെയ്തതാണ്. ഇത് ഈ കുട്ടി ഇൻസ്റ്റാഗ്രാമിലൂടെയാണ് കണ്ട് പഠിച്ചതാണെന്നാണ് പറയുന്നത്. അത്തരം കാര്യങ്ങളൊക്കെ കുട്ടികൾ വേഗം പഠിക്കുമെന്നത് കൊണ്ടാണ് ഞാൻ മകനോട് അത് പറ്റില്ലെന്ന് പറഞ്ഞത്.
അതുപോലെ സുപ്രിയയും പൃഥ്വിരാജുമൊന്നും മകൾ അലംകൃതയ്ക്ക് ഇതുവരെ ഫോൺ കൊടുത്തിട്ടില്ല. എപ്പോഴും സുപ്രിയ പാരന്റിംഗിനെ പറ്റി വളരെ നല്ല കാര്യങ്ങൾ പങ്കുവെക്കാറുണ്ട്. എനിക്കും ആ പോയിന്റുകളൊക്കെ വളരെ ഇഷ്ടമാണ്. അതിലൊക്കെ സുപ്രിയയെ അഭിനന്ദിച്ചുകൊണ്ട് ഞാൻ പറയാറുമുണ്ട്. ഞാൻ എന്റെ മകനോടും അങ്ങനെയാണ് പറഞ്ഞത്.
കണ്ടോ, ഞാൻ മാത്രമല്ല പൃഥ്വിരാജ് അങ്കിളിന്റെ വൈഫ് സുപ്രിയ ആന്റിയും മകൾക്ക് ഫോൺ കൊടുത്തിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് സുപ്രിയയുടെ പേര് കൂടി പറഞ്ഞാണ് ഞാൻ സായിയെ പേടിപ്പിച്ചുതൊണ്ടിരിക്കുന്നത്. അവർക്ക് ഇൻസ്റ്റ്ഗ്രാം ഇല്ലല്ലോ, അവരൊക്കെ ജീവിക്കുന്നില്ലേ എന്നൊക്കെ പറയും. ഇതൊക്കെ കേട്ടിട്ട് സായി പൃഥ്വിരാജിനും സുപ്രിയയ്ക്കും എതിരെ കേസ് കൊടുക്കും ക്വേട്ടേഷൻ കൊടുക്കുമെന്നൊക്കെ തമാശയായി പറയാറുള്ളത് എന്നാണ് നവ്യ പറയുന്നത്.
അതേസമയം, അടുത്തിടെ നടി പങ്കുവെച്ച വീഡിയോയും ഏറെ വൈറലായിരുന്നു. വിവാഹമാകരുത് ജീവിതത്തിന്റെ അവസാന വാക്കെന്നും എല്ലാവരും സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്നുമായിരുന്നു നവ്യ പറഞ്ഞിരു്ന്നത്. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണം. നമ്മൾ ജോലി ചെയ്യണം. നമ്മുടെ പൈസ നമ്മൾ കയ്യിൽ വെയ്ക്കണം. നമ്മുടെ കയ്യിൽ ലിക്വിഡ് ആയി പൈസ ഉണ്ടെങ്കിൽ ആണ് നമുക്ക് ഏറ്റവും കൂടുതൽ ലൈഫിൽ ധൈര്യമുണ്ടാകുന്നത്.
നിസ്സാരമായ നമ്മുടെ അവകാശങ്ങൾ പോലും നമുക്ക് നേടിയെടുക്കണമെങ്കിൽ, ഈ ലോകത്ത് പണം ഇല്ലാത്തവൻ പിണമാണെന്ന് പറയുന്നത് ശരിയാണ്. എല്ലാ പെൺകുട്ടികളും വിവാഹം കഴിക്കുക എന്ന് പറയുന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. അത് ജീവിതത്തിൽ സംഭവിക്കുന്ന കാര്യമായി മാറണം. ആൺകുട്ടി ആണെങ്കിലും പെൺകുട്ടിയാണെങ്കിലും കല്യാണം നടന്നില്ലാട്ടോ എന്ന് പറയുന്നത് ആവരുത്. നമ്മൾ ഒരാളെ സക്‌സസ് ഫുൾ ആണോ അല്ലയോ എന്ന് കണക്കാക്കുന്നത് വിവാഹം കഴിച്ചോ എന്നത് കൊണ്ടാവരുതെന്നും നടി പറഞ്ഞിരുന്നു.