ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘എമ്പുരാന്‍’. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മോഹന്‍ലാലും പൃഥ്വിരാജും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. 2019 ല്‍ റിലീസ് ചെയ്ത ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചിത്രം തികച്ചും അബ്രാം ഖുറേഷിയുടെ കഴിഞ്ഞ കാലത്തെ കുറിച്ചായിരിക്കും പറയുക.

ലൂസിഫറില്‍ പീതാംബരനെന്ന കഥാപാത്രമായെത്തിയത് നടന്‍ നന്ദുവായിരുന്നു. എമ്പുരാന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലൂസിഫറിലെ മന്ത്രിസഭയിലെ അംഗമായിരുന്ന പീതാംബരനും എമ്പുരാനില്‍ ചേര്‍ന്നിരിക്കുകയാണ്.

മഞ്ജു വാര്യര്‍ക്കും സായ് കുമാറിനുമൊപ്പമുള്ള ചിത്രങ്ങളാണ് നന്ദു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടുവെന്നാണ് നന്ദു പോസ്റ്റ് പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

അതേസമയം നന്ദുവിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം മഞ്ജു വാര്യരും പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

2019 ലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. മുരളി ഗോപിയാണ് തിരക്കഥയൊരുക്കുന്നത്. ടൊവിനോ, ഇന്ദ്രജിത്ത്, ബൈജു, സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധി പേരാണ് സിനിമയില്‍ അണിനിരക്കുന്നത്.

എമ്പുരാന്‍ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

Vijayasree Vijayasree :