വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ എത്തി പിന്നീട് ട്രാഫികിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്. സീരിയലുകളിലൂടെ എത്തിയ നമിത പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് നമിത
ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള കമന്റ് ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. താന്‍ ഹോട്ടാണെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമല്ലെന്ന് താരം പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. അവാര്‍ഡ് ദാന ചടങ്ങിലോ മറ്റ് ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ ചിരിച്ച് നന്ദി പറയുമായിരിക്കും എന്നാല്‍ മനസില്‍ വലിയ സന്തോഷമൊന്നും തോന്നില്ലെന്നും താരം വ്യക്തമാക്കി.
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന നമിത യുവതാരങ്ങള്‍ക്കൊപ്പമുളള സിനിമകളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ദിലീപിന്റെ നായികയായുളള കമ്മാരസംഭവം എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും തിരിച്ചെത്തുന്നത്.
അല്‍മല്ലു ആണ് റിലീസ് ചെയ്ത നമിത പ്രമോദിന്റെ ചിത്രം. ബോബന്‍ സാമുവല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രവാസിയായ മലയാളി പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ നമിത അവതരിപ്പിക്കുന്നത്.
NAMITHA PRAMOD