കുട്ടിക്കാലത്ത് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്;വെളിപ്പെടുത്തലുമായി അർജുൻ റെഡ്ഡി താരം!

ഏറെ വിവാദങ്ങൾ ഉയർന്ന ചിത്രമായിരുന്നു “അർജുൻ റെഡി”പക്ഷേ അതിലേറെ ഒരുപാട് പ്രശംസ ലഭിച്ച ചിത്രവും,അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് സുപരിചിതമാണ് മാത്രവുമല്ല ഇപ്പോൾ പുറത്തു വരുന്ന വാർത്ത ഈയവരെയും ഞെട്ടിച്ചിരിക്കുകയുമാണ്.തന്റെ “കുട്ടിക്കാലത്ത് താൻ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്” എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെലുങ്ക് നടൻ “രാഹുൽ രാമ കൃഷ്ണൻ”.അതുപോലെ വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല ഒന്നിലധികം ട്വീറ്റുകളിലൂടെയാണ് താരം തനിക്കുണ്ടായ ദുരനുഭവം പ്രേക്ഷകരുമായി പങ്കുവച്ചത്.ഒപ്പം താരത്തിന്റെ വെളിപ്പെടുത്തൽ ആരാധകരിൽ ഞെട്ടലുണ്ടാക്കുകയും നിരവധിപേർ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.താരം കുറിച്ചതിങ്ങനെയാണ് “കുട്ടിക്കാലത്ത് ഞാൻ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്, ഇതല്ലാതെ എന്റെ സങ്കടത്തെ കുറിച്ച് മറ്റെന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല,എല്ലാം വല്ലാതെ വേദനിപ്പിക്കുന്നു,” ഇങ്ങനെയാണ് അദ്ദേഹം ട്വിറ്റ് ചെയ്തത്.

അത് മാത്രമല്ല തന്നെ ലൈംഗികമായി ഉപദ്രവിച്ച ആളുടെ പേര് വെളിപ്പെടുത്താതെ “ഒരിക്കലും നീതി ലഭിക്കുന്നില്ലെന്നും,കൂടാതെ ക്ഷണികമായ ആശ്വാസം മാത്രമേ ഉണ്ടാകുന്നുള്ളു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പക്ഷേ “എനിക്കെതിരായി നടന്ന കുറ്റകൃത്യത്തോടൊപ്പമാണ് ഞാൻ ജീവിക്കുന്നതെന്നും, ഒരിക്കലും നീതി ലഭിക്കുന്നില്ലെന്നും, താത്കാലികമായ ആശ്വാസം മാത്രമേ ലഭിക്കുന്നുള്ളൂ.കൂടാതെ നിങ്ങളുടെ പുരുഷന്മാരെ നല്ലവരായിരിക്കാൻ പഠിപ്പിക്കുക, ധൈര്യമായിരിക്കുക, സാമൂഹിക വ്യവസ്ഥകൾ തകർക്കുക, നല്ലവരായിരിക്കുക,” അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ വളരെ ഞെട്ടലോടെയാണ് ഈ കാര്യങ്ങൾ ഏറ്റെടുത്തത്,ഒപ്പം തന്നെ ആരാധകർക്കു പുറമേ ആശ്വാസ വാക്കുകളുമായി അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ നിരവധി ചലച്ചിത്ര പ്രവർത്തകർ രംഗത്തു വന്നു.‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിൽ അഭിനയിച്ച പ്രിയദർശനി നടന് പിന്തുണയുമായി എത്തിയിട്ടുണ്ട്,.അവരുടെ വാക്കുകൾ ഇങ്ങനെ “ഞാൻ എത്ര ശ്രമിച്ചാലും നിങ്ങൾ നേരിട്ട ആഘാതം എനിക്ക് ഒരിക്കലും മനസിലാക്കാൻ കഴിയില്ല, എനിക്ക് ഒന്നും ചെയ്യാനും കഴിയില്ലെങ്കിലും ഒന്ന് പറയാൻ ആഗ്രഹിക്കുന്നുണ്ട് ,നിങ്ങൾ ശക്തമായി മുന്നോട്ട് പോകുക,എല്ലാ പ്രശ്നങ്ങളിൽ നിന്നും പുറത്തുവന്ന് അവയെ നിങ്ങളുടെ കഴിവിനനുസരിച്ച് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങൾ ഒരു പോരാളിയാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു സഹോദരാ!”

മാത്രവും അല്ല ഇതിനോടകം തന്നെ തുറന്നു പറച്ചിലിനു ശേഷം തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചെത്തിയിട്ടുണ്ട്.തന്നെ “അത്ഭുതപ്പെടുത്തുന്ന ഈ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദിയുണ്ടെന്നും, നിങ്ങളുടെ കരുണയോടെയുള്ള വാക്കുകൾ മറ്റെന്തിനെക്കാളും എന്നെ സഹായിച്ചിട്ടുണ്ടെന്നും, നിങ്ങളുടെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനങ്ങൾ ശ്രദ്ധിക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും പറയുന്നു,കൂടാതെ അവർ അതിജീവിക്കുന്ന ഭീകരമായ അനുഭവങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനുള്ള അറിവോ കഴിവോ അവർക്കില്ലെന്നും” താരം കൂട്ടിച്ചേർത്തു.

about rahul rama krishna

Noora T Noora T :