മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങൾക്കൊപ്പവും താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ നമിത പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറികളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.മുഖത്ത് കണ്ണിനടുത്തായി ഇൻജക്ഷൻ എടുക്കുന്ന ചിത്രങ്ങളാണ് നമിത പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇത് ബോട്ടോക്‌സ് ചെയ്യുന്നതല്ല. കണ്ണിനടിയിലെ ചുളിവുകൾ മാറ്റാനായി പിആർപി ട്രീറ്റ്‌മെന്റ് ചെയ്യുന്ന ചിത്രമാണ് നമിത പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖത്ത് മാറ്റങ്ങൾ വരുത്താൻ ഇഷ്ടമുണ്ടെങ്കിലും, താൻ ഇപ്പോഴും ഫില്ലറുകളെ സ്‌നേഹിക്കുന്നില്ല എന്ന് നമിത പ്രമോദ് പറയുന്നു.
മുഖത്ത് ഈ ചികിത്സ ചെയ്തു നൽകുന്ന ഡെർമറ്റോളജിസ്റ്റ് പ്രിയ ഫെർണാണ്ടസിനെ കൂടി ടാഗ് ചെയ്തു കൊണ്ടാണ് നമിത ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. കണ്ണിനടിയിൽ PRP ചെയ്ത് പുനരുജ്ജീവനം വരുത്താനുള്ള ചികിത്സയാണ് ഇത് എന്ന് നമിതയുടെ പോസ്റ്റിലെ ക്യാപ്ഷൻ. അടുത്തിടെ, നടി, റസറ്റോറന്റ് ഓണർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച് നിൽക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് നമിത പറഞ്ഞ മറുപടിയും വൈറലായിരുന്നു.
എനിക്കതിനെല്ലാം നന്ദിയുണ്ട്. എല്ലായിപ്പോഴും ആ യാത്ര എളുപ്പമുള്ളതായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഇപ്പോഴും സ്ട്രഗിളുകൾ നിറഞ്ഞത് തന്നെയാണ്. അവിടെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമൊക്കെ ഉണ്ടാവും. ഇന്നെനിക്ക് സ്വന്തമായി ഉള്ളതിനൊക്കെ വേണ്ടി ഞാനൊത്തിരി കഷ്ടപ്പെട്ടിരുന്നുവെന്ന് തിരിഞ്ഞ് നോക്കുമ്പോൾ മനസിലാവും. ഒന്നും നിസാരമല്ല. അടുത്ത ദിവസം എന്താണെന്ന് ഒരു ഐഡിയയുമില്ലാത്ത സമയത്ത് ഞാൻ എന്റെ സ്വപ്‌നങ്ങളെ മുറുകെ പിടിക്കുകയാണ് ചെയ്യാറുള്ളത്.
ഞാൻ പോവുന്നതൊക്കെ എന്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതിലൂടെയാണ്. മാത്രമല്ല എന്റെ മാതാപിതാക്കൾ പറഞ്ഞിട്ടുള്ള ഉപദേശങ്ങൾ പോലും ഞാൻ മുഴുവനും കേട്ടിട്ടില്ല. ഞാനെന്റെ തെറ്റുകളിൽ നിന്നാണ് പഠിച്ചത്. ഇപ്പോഴും ഞാൻ കൂടുതൽ തെറ്റുകൾ വരുത്തുന്നുണ്ടെന്നും അതിലൂടെ ഓരോന്നും പഠിച്ച് കൊണ്ടിരിക്കുകയാണെന്നും അഭിമാനത്തോട് കൂടി പറയുകയാണെന്നും നമിത പറയുന്നു.
ടെലിവിഷൻ രംഗത്ത് നിന്നുമാണ് നമിത സിനിമാ രംഗത്തേക്ക് കടക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെ തന്നെ നായികയായി തുടക്കം കുറിച്ച നമിത വളരെ പെട്ടെന്ന് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ട്രാഫിക് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ ആയിരുന്നു തുടക്കം. പിന്നീട് പുതിയ തീരങ്ങൾ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകളിൽ നമിത വേഷമിട്ടു. തുടരെ സിനിമകൾ ചെയ്തിരുന്ന നമിതയുടെ കരിയറിൽ ഇടയ്ക്ക് ഒരു ഇടവേളയും വന്നു. ഇടക്കാലത്ത് നടിയെ സിനിമകളിൽ കാണാനേ ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ് നടി.
അതേസമയം, ‘മച്ചാന്റെ മാലാഖ’ എന്ന സിനിമയാണ് നമിതയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. സൗബിൻ ഷാഹിറിന്റെ നായിക ആയാണ് ചിത്രത്തിൽ നമിത വേഷമിടുന്നത്. സിനിമയേക്കാൾ കൂടുതൽ ബിസിനസിലാണ് നമിത ഇപ്പോൾ സജീവം. കൊച്ചിയിൽ ഒരു റെസ്റ്റോ കഫെയും അതിന് പുറമേ ഒരു വസ്ത്ര ബ്രാൻഡും നമിത നടത്തുന്നുണ്ട്.