ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. നടന്‍, സംവിധായകന്‍, ഗാന രചയിതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം വളരെ പേരുകേട്ട പ്രശസ്ത വ്യക്തികൂടിയാണ് നാദിര്‍ഷ.
അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും മികച്ച വിജയമായിരുന്നു, അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയമായിരുന്നു. ഇപ്പോള്‍ ദിലീപിനെ കുറിച്ച് നാദിര്‍ഷ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇരുവരും തമ്മില്‍ വര്ഷങ്ങളുടെ സൗഹൃദമാണ് ഉള്ളത്.
കലാഭവനില്‍ മിമിക്രിയും മറ്റ് പരിപാടികളും ചെയ്ത് നടക്കുന്ന കാലം മുതലുള്ളതാണ് ഇരുവരുടേയും സൗഹൃദം. ദിലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളര്‍ന്നതിനെ കുറിച്ചും നാദിര്‍ഷ വാചാലനായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് സിനിമയിലെത്തും മുമ്പ് നിരവധി ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദവും തമാശകളുമെല്ലാം തന്നെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.
അന്നും ഇന്നും ഏത് സാഹചര്യത്തിലും ദിലീപിനൊപ്പം നാദിര്‍ഷയുണ്ട്. ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ സൗഹൃദത്തിന്റെ ആഴം കണ്ടിരിക്കുന്നവര്‍ക്ക് മനസിലാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദീലിപിന്റെ ജീവിതം മൊത്തത്തില്‍ മാറി മറിഞ്ഞിട്ടും ദിലീപിനൊപ്പം ഭയമില്ലാതെ നാദിര്‍ഷയുണ്ട്. രക്ത ബന്ധത്തിന് സമാനമായ സൗഹൃദമാണ് ഇരുവര്‍ക്കും പരസ്പരമുള്ളത്. ഇരുവരും തമ്മിലുള്ള സൗഹൃദം കുടുംബങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ മക്കളും ദിലീപിന്റെ മകള്‍ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ തുറന്ന് പറഞ്ഞിരിക്കുകയാണ് നാദിര്‍ഷ. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു,
ഞാന്‍ ഒരു ഗായകന്‍ ആകും എന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം. വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍ മിമിക്രിയിലേക്ക് വരുന്നത്. ഒരിക്കല്‍ അതിന്റെ റിഹേഴ്‌സല്‍ കാണാന്‍ പോയി ഞാന്‍ ഒരു മിമിക്രിക്കാരന്‍ ആയിമാറുകയായിരുന്നു. കുട്ടിക്കാലം അത്ര ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ബാപ്പയ്ക്ക് ഉള്ള പോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. ഞങ്ങള്‍ അഞ്ചുമക്കളാണ്. മൂത്ത ആളാണ് ഞാന്‍.
മൂത്ത ആളായതുകൊണ്ട് ഉത്തരവാദിത്വം കൂടി, കാരണം എന്റെ പതിനാറാം വയസില്‍ ആണ് ബാപ്പ മരണപ്പെടുന്നത്. അതോടെ പിന്നെ ഞാന്‍ മിമിക്രി രംഗത്ത് സജീവമായി, 110 രൂപ ആയിരുന്നു വരുമാനം. സിനിമയില്‍ വന്നതിനുശേഷം ആണ് അത് 250 രൂപ ആയി മാറുന്നത്. ബാപ്പയുടെ ജോലി കിട്ടണം എങ്കില്‍ പതിനെട്ടു വയസ്സ് ആകണം. അതുവരെ ഞാന്‍ മിമിക്രി ചെയ്താണ് ജീവിച്ചത്. ശേഷം വാപ്പയുടെ ജോലികിട്ടി.
സ്ലെഡ്ജിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു ജോലി. പത്തുവര്‍ഷം ഞാന്‍ ആ ജോലി ചെയ്തിരുന്നു. കുടുംബം പോറ്റാനുള്ള വരുമാനം അവിടെ നിന്നും കിട്ടിയിരുന്നു. അതിന്റെ ഒപ്പം സ്‌റ്റേജ് ഷൊസും കൊണ്ട് പോയിരുന്നു. 365 ദിവസത്തില്‍ 150 ദിവസം ഒക്കെ ആയിരുന്നു വര്‍ക്ക് ചെയ്തത്. ഞാനും ദിലീപുമൊക്കെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് ഇന്നസെന്റ് ചേട്ടന്‍ കാരണമാണ്. അദ്ദേഹമാണ് എന്റെ വീടിന്റെ ഐശ്വര്യം.
ഞങ്ങളുടെ മാത്രമല്ല പല കലാകാരന്മാരുടെയും ജീവിതം. അദ്ദേഹത്തിന്റെ ശബ്ദവും, ഫോട്ടോയും വച്ചിട്ടാണ് ദേ മാവേലി കൊമ്പത്തും, ഓണത്തിനിടയില്‍ പുട്ട് കച്ചവടവും ഒക്കെ ഇറക്കുന്നത്. ആ കാസറ്റ് ഇറക്കി കഴിഞ്ഞശേഷം അദ്ദേഹത്തിന്റെ അടുത്ത് പാരകള്‍ പോയിരുന്നു. എന്നാല്‍ ആ പയ്യന്മാര്‍ ജീവിച്ചു പൊക്കോട്ടെ എന്നാണ് ചേട്ടന്‍ അവരോട് പറഞ്ഞത്. ഇന്നത്തെ കാലത്ത് ആരെങ്കിലും അത് ചെയ്യുമോ എന്നും നാദിര്‍ഷ ചോദിക്കുന്നു.
ഇന്ന് എന്റെ ഈ ജീവിതത്തില്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്. കാരണം ഒരു ലൂണ വാങ്ങിക്കണം എന്ന് സ്വപ്നം കണ്ടുനടന്ന ഒരു വാപ്പയുടെ മോനാണ് ഞാന്‍. അദ്ദേഹം പല സാഹചര്യങ്ങളും ഈ ആഗ്രഹം പറഞ്ഞു കേട്ടിട്ടുള്ള ആളാണ് ഞാന്‍.
എനിക്ക് ഒരു ലൂണ വാങ്ങിക്കണം, അതിന്റെ പുറകില്‍ നിന്നെയും മക്കളെയും ഇരുത്തി പോകണം എന്നാണ് ബാപ്പ പറഞ്ഞിട്ടുള്ളത്. ഇത് കേട്ടുവളര്‍ന്ന എനിക്ക് ഒരു കാര്‍ വാങ്ങാന്‍ ആയതു തന്നെ വലിയ കാര്യമാണ് എന്നും അഭിമാനത്തോടെ നാദിര്‍ഷ പറയുന്നു.
അടുത്തിടെ ദിലീപിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന്റെ ജീവിതവുമായി സാമ്യമുള്ള സിനിമയെ പറ്റിയാണ് നാദിര്‍ഷ സംസാരിച്ചത്. എന്റെ ജീവിതത്തില്‍ സിനിമയിലെ സീനുകള്‍ സംഭവിച്ചിട്ടില്ല. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ സിനിമയിലും വന്നിട്ടില്ല.
പക്ഷെ ഞാനും ദിലീപും ഇന്ദ്രന്‍സും എല്ലാം ഒരുമിച്ച് അഭിനയിച്ച മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ദിലീപ് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നടന്ന് അയാള്‍ അവസാനം സൂപ്പര്‍ സ്റ്റാര്‍ ആയി മാറുന്നതാണ് കഥ. ദിലീപ് എന്ന് തന്നെയാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേരും. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അവന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചത് നേരിട്ട് കണ്ട ആളാണ് ഞാന്‍ എന്നും നാദിര്‍ഷ പറഞ്ഞിരുന്നു.