കാശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശം; ദ കശ്മീര്‍ ഫയല്‍സിന് എതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നദാവ് ലാപ്പിഡ്

റിലീസായതു മുതല്‍ വിവാദങ്ങളില്‍ പെട്ട ചിത്രമായിരുന്നു ദ കശ്മീര്‍ ഫയല്‍സ്. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദ കശ്മീര്‍ ഫയല്‍സിന് എതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കകുയാണ് ഇസ്രായേലി സംവിധായകനും ഐഎഫ്എഫ്‌ഐ ജൂറി അധ്യക്ഷനുമായ നദാവ് ലാപ്പിഡ്.

കാശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശം എന്നാണ് അദ്ദേഹം പറഞ്ഞത്. ആരെയും അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. ദുരിതം അനുഭവിച്ചവരോ അവരുടെ ബന്ധുക്കളോ ആയിരുന്നില്ല തന്റെ ലക്ഷ്യം. അവര്‍ അങ്ങനെയാണ് കരുതിയതെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാപ്പിഡ് പറഞ്ഞു.

മുഴുവന്‍ ജൂറിക്കും വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞത് തന്റെ മാത്രം അഭിപ്രായമല്ലെന്നും മറ്റു ജൂറി അം?ഗങ്ങള്‍ക്കും ഇതേ അഭിപ്രായമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്രയേലി ന്യൂസ് പേപ്പറിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മോശം സിനിമകള്‍ എടുക്കുക എന്നത് കുറ്റമല്ല പക്ഷേ ഇത് കൃത്രിമവും അക്രമാസക്തവുമായ ഒരു പ്രൊപ്പഗാണ്ട സിനിമയാണ്.

നാളെ ഇസ്രയേലിലും ഇങ്ങനെയുണ്ടായാല്‍, പുറത്തെ ഒരു ജൂറി വന്ന് തന്റെ അഭിപ്രായം തുറന്നു പറഞ്ഞാല്‍ ഞാന്‍ സന്തോഷിക്കും. ചിത്രത്തെ ഔദ്യോഗിക എന്‍ട്രിയാക്കിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്.

ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്, എന്നായിരുന്നു ഇസ്രയേലി സംവിധായകന്റെ പ്രതികരണം. തുടര്‍ന്ന് ജൂറി അധ്യക്ഷനെതിരെ സംവിധായകന്‍ വിവേക് അ?ഗ്‌നിഹോത്രി, നടന്‍ അനുപം ഖേര്‍ തുടങ്ങി നിരവധി പേര്‍ രം?ഗത്തെത്തി.

Vijayasree Vijayasree :