രവീണ ടണ്ടന്റെ കാറിടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്ന പരാതി വ്യാജം; മുംബൈ പൊലീസ്

ബോളുവുഡ് നടി രവീണ ടണ്ടന്റെ കാറിടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്ന പരാതി വ്യാജമാണെന്ന് മുംബൈ പൊലീസ്. സിസിടിവി ഉള്‍പ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പൊലീസ് അറിയിച്ചത്.

നടിക്കെതിരെ കഴിഞ്ഞ ദിവസമാണ് അമിതവേഗതയില്‍ മദ്യപിച്ച് വാഹനമോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചെച്ചെന്നുമുള്ള പരാതി ഉയര്‍ന്നത്. പരാതിക്കാരന്‍ വ്യാജ പരാതിയാണ് നല്‍കിയതെന്നും പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു.

മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം. പരാതി നല്‍കിയ കുടുംബം റോഡ് മുറിച്ചു കടക്കുമ്പോള്‍ നടിയുടെ െ്രെഡവര്‍ കാര്‍ റോഡില്‍ നിന്ന് റിവേഴ്‌സ് എടുക്കുകയായിരുന്നു. കാറിന് പിന്നില്‍ ആളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു യുവതി െ്രെഡവറോട് പറയുകയും ഇതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം നടന്നു.

പിന്നാലെ െ്രെഡവര്‍ കാര്‍ നടിയുടെ വീട്ടിലേക്ക് കയറ്റി. എന്നാല്‍ പിന്നീട് തര്‍ക്കം രൂക്ഷമാകുകയും ഈ സമയത്താണ് രവീണ സംഭവ സ്ഥലത്തെത്തി ഇടപെടുന്നത്. തന്റെ െ്രെഡവറെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ തര്‍ക്കം വാക്കേറ്റത്തിലേക്കും അധിക്ഷേപത്തിലേക്കും നീങ്ങുകയായിരുന്നു. ഇരു കൂട്ടരും ഇത് സംബന്ധിച്ച് ഖാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതികള്‍ എഴുതി നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് രണ്ടു പരാതികളും പിന്‍വലിച്ചതായി ഡിസിപി രാജ്തിലക് റോഷന്‍ പറഞ്ഞു.

തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു. നേരത്തെ നടിയെ ആള്‍ക്കൂട്ടം അധിക്ഷേപിക്കുന്നതും എന്നെ തല്ലരുതെന്ന് പറയുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Vijayasree Vijayasree :