മണിയന്‍പ്പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷന് പങ്കെടുക്കാനെത്തി മുകേഷ്!, വൈറലായ വീഡിയോയ്ക്ക് പിന്നാലെ സംശയവുമായി ആരാധകര്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്.

അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മുകേഷിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ സുഹൃത്തും സബപ്രവര്‍ത്തകനുമായ മണിയന്‍പ്പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷന് എത്തിപ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം വാഹനത്തില്‍ അല്‍പം വൈകിയാണ് മുകേഷ് എത്തിയത്. വന്നിറങ്ങിയപ്പോള്‍ തന്നെ അദ്ദേഹത്തെ മാധ്യമപ്രവര്‍ക്കര്‍ വളയുകയായിരുന്നു. തുടര്‍ന്ന് റിസപ്ഷന്‍ ഹാളിലേയ്ക്ക് കയറി പോയ മുകേഷ് ഊക്ഷണം കഴിച്ചതിന് ശേഷമാണ് തിരിച്ചിറങ്ങി വന്നത്. അപ്പോഴും ചുറ്റും കൂടിയ ആള്‍ക്കാരോട് പതിവില്‍ കവിഞ്ഞ തമാശയും കാര്യങ്ങളും പറഞ്ഞാണ് മുകേഷ് കാറില്‍ കയറാന്‍ എത്തിയത്.

എല്ലാവര്‍ക്കും നന്ദി, വളരെ നല്ല ഫുഡായിരുന്നു കേട്ടോ എന്നാണ് അദ്ദേഹം കാറില്‍ കയറുന്നതിന് മുമ്പായി പറഞ്ഞത്. ഇതു കേട്ട് എന്തുകൊണ്ടാണ് മുകേഷ് ഇങ്ങനെ പറഞ്ഞതെന്നറിയാതെ സ്തംഭിച്ച് നില്‍ക്കുകയായിരുന്നു ചുറ്റും കൂടിയവര്‍. മുകേഷിന്റെ കിളി പോയി നില്‍ക്കുകയാണോ അതോ അടിച്ച് പൂസായി നില്‍ക്കുകയാണോ, നാക്ക് കുഴയുന്നുണ്ടല്ലോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. തിരുവനന്തപുരത്തെ അല്‍സാജ് കണ്‍വെക്ഷന്‍ സെന്ററില്‍ വെച്ചായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷന്‍ നടന്നത്.

പാലിയം കൊട്ടാരകുടുംബാംഗമായ നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍വച്ച് ഇന്ന് രാവിലെ ആയിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കാളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ പങ്കെടുത്തു. മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

ജയറാം, ജഗദീഷ് എന്നിവര്‍ തനിച്ചാണ് വിവാഹത്തിനെത്തിയത്. നടന്‍ കുഞ്ചന്‍ കുടുംബസമ്മേതം വിവാഹത്തില്‍ എത്തി. വളരെ ലളിതമായ ചടങ്ങില്‍ വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു നീരഞ്ജിന്റെ വേഷം. വെള്ള സെറ്റു സാരിയാണ് നിരഞ്ജന ധരിച്ചിരുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

കഴിഞ്ഞ മാസമാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. വളരെ ലളിതമായാണ് ആ ചടങ്ങും നടന്നത്. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനറാണ്. ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

2013 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരഞ്ജിന്റെ ഫൈനല്‍സിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹആവാഹനം ആണ് നിരഞ്ജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.

നിരഞ്ജ്, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കാക്കിപ്പട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. താരപുത്രനായതിന്റെ പേരില്‍ സിനിമകള്‍ ആരും കൈയ്യില്‍ കൊണ്ട് തന്നിട്ടില്ലെന്നും അച്ഛന്റെ പിന്തുണ പോലും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് തനിക്കില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ നിരഞ്ജ് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Vijayasree Vijayasree :