നന്‍പകല്‍ നേരത്ത് മയക്കം ഐഎഫ്എഫ്‌കെയില്‍; പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും ലിജോയെയും പ്രശംസിച്ച് കൊണ്ടാണ് നിരവധി പേരാണ് രംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷര്‍ ഒന്നടങ്കം പറയുന്നു.

മൂന്ന് ദിവസമാണ് നന്‍പകല്‍ നേരത്ത് മയക്കം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്‌സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ചിത്രത്തിന്റെ പ്രദര്‍ശനം ഇനി നടക്കും.

ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ തിങ്കളാഴ്ച വൈകുന്നേരം 3:30-നായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തിയേറ്ററിന് മുന്നില്‍ ആളുകള്‍ വരി നിന്ന് തുടങ്ങിയിരുന്നു.
സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചതോടെ റിസേര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കും പ്രവേശനം അനുവദിക്കാത്തതോടെയാണ് ടാഗോര്‍ തിയേറ്ററിന് മുന്നില്‍ സംഘര്‍ഷവും പ്രതിഷേധവും അരങ്ങേറിയത്. ഇതിനിടെ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു

പ്രദർശനം കഴിഞ്ഞതിനു ശേഷം ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് ലിജോ മറുപടി പറഞ്ഞിരുന്നു. അക്കൂട്ടത്തിലാണ് പ്രേക്ഷകരിലൊരാള്‍ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഈ ചിത്രം ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നാണെന്നും ചിത്രം കാണാനാവാത്ത ഒരുപാട് പേര്‍ തിയറ്ററിന് പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദയവായി ശ്രമിക്കണമെന്നും. ആവശ്യം ശ്രദ്ധയോടെ കേട്ട ലിജോ തീര്‍ച്ഛയായും അത് പരിഗണിക്കാമെന്നും ഉറപ്പ് നല്‍കി.

. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്‍റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്‍റേതാണ് ഛായാഗ്രഹണം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്.

Noora T Noora T :