നിരവധി മലയാളം സിനിമകൾ പ്രചോദനമായിട്ടുണ്ട്, മഹാന്റെ മലയാളം പതിപ്പിൽ ഈ അച്ഛനും മകനും എത്തിയാൽ നന്നായിരിക്കുമെന്ന് കാർത്തിക് സുബ്ബരാജ്; ആരാണെന്ന് അറിയുമോ?

തമിഴ് സിനിമയിലെ പേരുകേട്ട യുവ സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. തമിഴിൽ മാത്രമല്ല മലയാളത്തിലും കാർത്തിക് സുബ്ബരാജ് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. മഹാൻ’, ‘വിക്രം’, ‘ജഗമേ തന്തിരം’, ‘പിസ’ എന്നിങ്ങനെ മലയാളികളടക്കം ഏറ്റെടുത്ത കാർത്തിക് ചിത്രങ്ങൾ ഏറെയാണ്.

മഹാൻ എന്ന തന്റെ ഹിറ്റ് ചിത്രത്തിന്റെ മലയാളം റീമേക്കിനെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

നടൻ വിക്രം, ധ്രുവ് വിക്രം എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് മഹാൻ. ചിത്രത്തിന്റെ മലയാളം പതിപ്പിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. തന്റെ മലയാള ചിത്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കാർത്തിക്. നിരവധി മലയാളം സിനിമകൾ പ്രചോദനമായിട്ടുണ്ടെന്നും തന്റെ സംവിധാനത്തിലും എഴുത്തിലും അത് പ്രതിഫലിച്ചിട്ടുണ്ടെന്നും കാർത്തിക് പറയുന്നു.

മലയാളം സിനിമകൾക്ക് ഒരു ഭംഗിയുണ്ട്, അത് ഞങ്ങൾ എപ്പോഴും സംസാരിക്കാറുണ്ട്. അത്തരത്തിൽ കുറച്ച് സിനിമകൾ നിർമ്മിക്കണമെന്ന് ഞങ്ങൾ കരുതിയിരുന്നു. അങ്ങനെ ഒരു ആശയം മനസിൽ കിടക്കുമ്പോഴാണ് ‘അറ്റൻഷൻ പ്ലീസ്’ എന്ന സിനിമ ഒരു സുഹൃത്ത് വഴി അറിയുന്നതും കാണാൻ ഇടയാകുന്നതും. സ്റ്റോൺ ബെഞ്ച് ആരംഭിച്ചതിന് ശേഷം മലയാളം സിനിമയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും കാർത്തിക് പറയുന്നു. കമൽ ഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും കാർത്തിക് വ്യക്തമാക്കി.

നിർമാതാവിന്റെ കുപ്പായമണിഞ്ഞ് മലയാളത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ കാർത്തിക്
കാർത്തിക് സുബ്ബരാജിൻ്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് രണ്ടു മലയാള ചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്.

Noora T Noora T :