700 എപ്പിസോഡുകൾ പിന്നിട്ട് ഊമയായ കല്യാണിയുടെയും അവളുടെ എല്ലാമെല്ലാമായ കിരണിന്റെയും പ്രണയകഥ ” മൗനരാഗം” !

ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കിരണായിട്ടാണ് നലീഫ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ.

മിണ്ടാപ്രാണിയായ ഒരു പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പെൺകുട്ടികളെ വെറുക്കുന്ന പ്രകാശന്റെ മകളാണ് കല്യാണി. മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കല്യാണി ജനിക്കുന്നത്. എന്നാൽ തന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് പിറന്ന കല്യാണിയോട് തീർത്താൽ തീരാത്ത വെറുപ്പായിരുന്നു പ്രകാശന്. സ്വന്തം മകളാണെന്നുള്ള പരിഗണന പോലും കല്യാണിയ്ക്ക് നൽകിയിരുന്നില്ല.

Also read;
Also read;

ആ പാവം മിണ്ടപ്രാണിയെ വീട്ടിനുള്ളിൽ തളച്ച് ഇടുകയായിരുന്നു ഇയാൾ. പിന്നീട് പ്രാകാശിന് ഒരു ആൺകുട്ടി ജനിക്കുകയായിരുന്നു. മകനെ സകല സൗഭാഗ്യങ്ങളും നൽകി പ്രകാശ് വളർത്തുകയായിരുന്നു. അച്ഛനെ പോലെ തന്നെ മകനും അഹങ്കാരത്തിന്റെ ആൾ രൂപമായി മാറുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.

നലീഫ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ സോണിയെയാണ് വിവാഹം കഴിക്കുന്നത്. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ അച്ഛൻ പ്രകാശിന്റേയും മകൻ വിക്രമിന്റേയും അഹങ്കാരം വർധിക്കുകയായിരുന്നു ഇതെല്ലാം പാവം കല്യാണിയോടായിരുന്നു ഇവർ തീർക്കുന്നത്.

കൊടിയ പീഡനങ്ങളാണ് കല്യാണിക്ക് വീട്ടിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്. തുടക്കത്തിൽ മൗനം പാലിച്ച ഇവരോട് കല്യാണി പിന്നീട് ശക്തമായി പ്രതികരിക്കുകയായിരുന്നു. കിരൺ ജീവിതത്തിൽ എത്തിയതോടെയാണ് ഈ മാറ്റം വന്നത്. വീട്ടു ജോലിക്കാരിയിൽ നിന്ന് ഉയർന്ന ശമ്പളമുള്ള ജോലിക്കാരിയായി മാറുകയും ചെയ്തു. കല്യാണിയുടെ വളർച്ച പ്രകാശനേയും മകൻ വിക്രമിനേയും ചൊടിപ്പിച്ചിരുന്നു. കല്യാണിയെ തകർക്കാനുള്ള സകല പ്ലാനും ഇവർ നോക്കിയിരുന്നു, അതൊക്കെ കിരൺ തകർക്കുകയായിരുന്നു.

അങ്ങനെ കല്യാണിയ്ക്ക് സംരക്ഷണവുമായി ഒരു നിഴലായി എല്ലായിപ്പോഴും കിരൺ കൂടെയുണ്ടായിരുന്നു, ഇതിനിടയിൽ കിരണിനു അച്ഛനെ തിരിച്ചു കിട്ടുന്നുണ്ട്. അതോടെ കിരണും സി എസ് എന്ന അച്ഛനും കൂട്ടുകൂടി പുതിയ കഥാ വഴിത്തിരിവിലേക്കാണ് സീരിയൽ കടന്നത്.

അതേസമയം, കല്യാണി ഊമയാണെന്ന് അറിഞ്ഞ രൂപ കിരണുമായുള്ള കല്യാണിയുടെ ബന്ധത്തെ എതിർത്തു . അങ്ങനെ ഒരു സാഹചര്യത്തിൽ കിരൺ കല്യാണി വിവാഹം ഒരിക്കലും നടക്കില്ല എന്ന് കരുതിയപ്പോഴാണ് സി എസ് തന്ത്ര പരമായി കിരണിന്റെയും കല്യാണിയുടെയും വിവാഹം നടത്തുന്നത്. ഇത് ആരാധകർക്ക് കൂടുതൽ സി എസിലേക്ക് അടുപ്പിച്ചു.

Also read;
Also read;

എന്നാൽ, അധികം വൈകാതെ കിരണും സി എസും തമ്മിലുള്ള ബന്ധം അമ്മയായ രൂപ അറിഞ്ഞു. അതോടെ രൂപ കിരണിനെയും കല്യാണിയേയും വീട്ടിൽ നിന്നും പുറത്തിറക്കി. ഇപ്പോൾ സരയുവിന്റെ വിവാഹമാണ് ആഘോഷമാക്കി നടത്താൻ പോകുന്നത്. അത് കാണാൻ കാത്തിരിക്കുകയാണ് മലയാളി കുടുംബ പ്രേക്ഷകർ.

ഇതിനിടയിൽ മൗനരാഗം 700 എപ്പിസോഡുകൾ പിന്നിട്ട് വലിയ വിജയമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം മൗനരാഗത്തിന് ആശംസകൾ പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളാണ്.

about mounaragam

Safana Safu :