ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ “മോൺസ്റ്റർ” ഒടിടി റിലീസിനൊരുങ്ങുന്നു !

ഹെവി ബജറ്റ് ആഘോഷചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പ്രേക്ഷകരുടെ പുൾസറിഞ്ഞു ഒരുക്കിയ ക്രൈം ത്രില്ലർ മോൺസ്റ്റർ ഡിസംബർ 2 ന് ഡിസ്നി + ഹോട്ട്സ്‌റ്റാറിൽ പ്രദർശനത്തിനെത്തുന്നു.

കൊച്ചിയിൽ താൻ വാങ്ങിയ ഫ്ലാറ്റ് വിൽക്കാനായി ഡൽഹിയിൽ നിന്നും എത്തുന്ന ലക്കി സിങ്ങിന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ് .

മലയാളത്തിൽ ഇതുവരെ ചർച്ചചെയ്യാത്ത ഒരു കഥ അതിന്റെ എല്ലാവിധ തീവ്രതയോടും കൂടി ധൈര്യപൂർവ്വം അവതരിപ്പിച്ചു എന്നതാണ് മോൺസ്റ്ററിന്റെ പ്രധാന മികവ്. പ്രധാനകഥാപാത്രമായി നിറഞ്ഞാടിയ മോഹൻലാലിന് പുറമേ ഹണി റോസ് , മഞ്ജു ലക്ഷ്മി , ലെന , സുദേവ് നായർ , ഗണേഷ് കുമാർ , ജോണി ആന്റണി, സിദ്ദിഖ് തുടങ്ങി ഒട്ടേറെ അഭിനേതാക്കളുടെ പ്രകടനം ചിത്രത്തിന്റെ മേന്മ കൂട്ടുന്നു.

ദീപക് ദേവിന്റെ സംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ചിത്രത്തെ കൂടുതൽ ആസ്വാദ്യമാക്കി. ഷമീർ അഹമ്മദിന്റെ എഡിറ്റിംഗ് നവ്യമായൊരു കാഴ്ചാനുഭമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

about monster

Safana Safu :