ഞാൻ വിവാഹം കഴിക്കുന്നു ഗൈസ് ; പുത്തൻ എപ്പിസോഡിൽ വിവാഹ വാർത്തയുമായി കാർത്തിക് സൂര്യ!

ഞാൻ വിവാഹം കഴിക്കുന്നു ഗൈസ് ; പുത്തൻ എപ്പിസോഡിൽ വിവാഹ വാർത്തയുമായി കാർത്തിക് സൂര്യ!

വ്‌ളോഗർ കാർത്തിക് സൂര്യയെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെയില്ല എന്ന് തന്നെ പറയാം. മഴവിൽ മനോരമയിൽ “ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ” കാർത്തിക് ഇപ്പോൾ അവതാരകനാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗർ കൂടിയാണ് കാർത്തിക്.
കാർത്തിക്കിന്റെ വ്‌ളോഗിംഗ് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ‘കാർത്തിക് സൂര്യ’ എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് ഇപ്പോൾ 2 .2 മില്ലിയൻസ് ആയിരിക്കുന്നു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017 ലാണ് കാർത്തിക് സൂര്യ എന്ന വ്ളോഗ് ആരംഭിക്കുന്നത്. ടെക്ക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് വ്ളോഗറായത്. കാർത്തിക്കിന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷ വാർത്തയാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്.

നൂറാമത്തെ എപ്പിസോഡ് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് വിവാഹവാർത്ത പറയാമെന്ന് കരുതിയത്. പുതിയ വീട് വച്ചിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ നീട്ടികൊണ്ട് പോകാൻ പറ്റാത്തതിനാൽ ഉടനെ വിവാഹം കഴിക്കുകയാണ്. എ ല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ, അപ്പോൾ അതങ്ങു നടക്കും. അങ്ങനെ ഇതും നടത്താം എന്ന് വിചാരിച്ചു എന്നും പുത്തൻ വ്‌ളോഗിലൂടെ പറയുന്നു. തന്റെ സിംഗിൾ കാലഘട്ടം അവസാനിച്ചു എന്നാണ് കാർത്തിക് പറയുന്നത്

അച്ഛനും അമ്മയും കൂടി പെണ്ണ് ചോദിയ്ക്കാൻ വേണ്ടി പോകുന്നു. അച്ഛനും അമ്മയും, കസിൻസും കൂടിയാണ് പോകുന്നത്. ഞാൻ തന്നെ കണ്ടുപിടിച്ച പെൺകുട്ടിയാണ്. ആദ്യമായിട്ടാണ് അച്ഛനും അമ്മയും നേരിട്ട് പെൺകുട്ടിയെ കാണുന്നത് എന്നും കാർത്തിക് പറയുന്നു. കുറച്ചു കഥയൊക്കെ ഉണ്ട്. പിന്നെ ഞാൻ അതൊക്കെ വിശദമായി പറയാമെന്നും കാർത്തിക് പറയുന്നു.

ആർഭാടപരമായ വിവാഹം ഒന്നും ആകില്ല, വളരെ സിംപിൾ ആയിരിക്കും എന്നും കാർത്തിക്കും അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറയുന്നു. ഞങ്ങൾ നിന്നോട് കാണിക്കുന്നതിന്റെ ഒരു ഉത്തരവാദിത്വം ഇനി ആ കുട്ടിയോടും ഉണ്ടാകില്ലേ എന്നും കാർത്തിക്കിന്റെ അച്ഛൻ പറയുന്നു. നമ്മുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സന്തോഷകരമായി മുൻപോട്ട് പോകണം എന്നാണ് ഭാവി മരുമളോട് പറയാൻ ഉള്ളതെന്നും അച്ഛനും അമ്മയും പറഞ്ഞു.

ഡൽഹിക്ക് പോയപ്പോൾ ലുങ്കി ഉടുത്തു കൊണ്ട് ഫ്ളൈറ്റിലും മെട്രോയിലും യാത്ര ചെയ്തതോടെയാണ് വ്‌ളോഗിംഗിൽ തന്റെ സ്ഥാനം കാർത്തിക് ഉറപ്പിച്ചത്. പ്രതിസന്ധികളാൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരു വ്യക്തി തന്റെ വ്‌ളോഗ് കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നൊരു അനുഭവം കാർത്തിക് പ്രേക്ഷകരുമായി പങ്ക് വെച്ചിട്ടുണ്ട് .താൻ ലുങ്കി ഉടുത്തു നടക്കുന്ന വിഡിയോ കണ്ട അദ്ദേഹം ചിരിച്ചു പോയി എന്നും ആത്മഹത്യ ചെയ്യാൻ വന്നയാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്നു എന്നും പറയുന്നു.

എന്നാൽ കാർത്തികിന് കോളേജ് പഠനകാലം വളരെ അധികം അവഗണകൾ നേരിട്ടതായിരുന്നു. ഡൽഹിയിൽ കോളേജിൽ പഠിക്കുന്ന ഏക മലയാളി ആയതിനാൽ കാർത്തിക് വർഗ്ഗീയതക്ക് ഇരയായിട്ടുണ്ട്. ‘Interlek Podcast’ എന്ന പേരിൽ ഒരു പോഡ്‌കാസ്റ്റും അദ്ദേഹത്തിനുണ്ട്. കാർത്തിക് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദധാരിയാണ്.

പരവതാനി കയറ്റുമതി ചെയ്യുന്ന ‘സുമോക്ക ഇന്റർനാഷണൽ’ എന്ന കയറ്റുമതി ബിസിനസും അദ്ദേഹത്തിനുണ്ട്. ഒരു കൂട്ടം സുഹൃത്തുക്കളുമൊത്തുള്ള തന്റെ ചാനലിലെ അദ്ദേഹത്തിന്റെ കഴിവും ഉള്ളടക്കവും AWIDAY അവാർഡ്, 2020-ലെ ‘ഏറ്റവും രസകരമായ മലയാളം യൂട്യൂബർ’ എന്ന പുരസ്‌കാരം നേടാൻ അദ്ദേഹത്തെ സഹായിച്ചു.

Kavya Sree :