മമ്മൂക്ക എനിക്കൊരു 50,000 രൂപ എത്തിച്ചുതന്നു; വീട് വച്ചു തന്നത് മമ്മൂട്ടി അല്ല; മാധ്യമങ്ങൾക്ക് എന്താണ് പറയാനാവാത്തത്; തുറന്നുപറഞ്ഞ് മോളി കണ്ണമാലി!

മലയാള സിനിമാ പ്രേക്ഷകർക്കും സീരിയൽ ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. സത്രീധനം എന്ന സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെ ആണ് മോളി കണ്ണമാലി ശ്രദ്ധിക്കപ്പെടുന്നത്. ഈ സീരിയലിന് ശേഷം ചാള മേരി എന്നാണ് മോളിയെ എല്ലാവരും അറിയുന്നത്.

സീരിയലിലെ ഹിറ്റ് കഥാപാത്രത്തിന് ശേഷം മോളി കണ്ണമാലിയ്ക്ക് നിരവധി സിനിമകളിലും അവസരം ലഭിച്ചു. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ചെയ്ത വേഷമായിരുന്നു ഇതിലേറ്റവും കൂടുതൽ ഹിറ്റ് ആയത്. അഭിനേത്രി മാത്രമല്ല ചവിട്ടു നാടക കലാകാരി കൂടിയാണ് മോളി കണ്ണമാലി.

ഇടക്കാലത്ത് അസുഖ ബാധിതയായതും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതും മോളി കണ്ണമാലിയെ ഏറെ തളർത്തിയിരുന്നു. പിന്നീട് നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് മോളി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

മോളി കണ്ണമാലി പറഞ്ഞ വാക്കുകൾ വായിക്കാം,

Also read;
Also read;

ആ സമയത്ത് ഇഷ്ടം പോലെ വർക്ക് ഉണ്ടായിരുന്നു എനിക്ക്. പറന്ന് നിൽക്കുകയാണ് ആ സമയത്ത്. പെട്ടന്ന് നെഞ്ചിന് വേദന പോലെ തോന്നി. നമ്മളീ ഓട്ടം തന്നെ അല്ലേ. ​ഗ്യാസ് കയറിയിട്ടുണ്ടാവും എന്ന്. രാത്രി നെഞ്ച് വേദന വീണു. അപ്പോൾ തന്നെ വണ്ടി വിളിച്ച് കൊണ്ട് പോയി. അറ്റാക്ക് ആയിരുന്നു. 28 ദിവസം ഐസിയുവിൽ കിടന്നു.

അപ്പോഴേക്കും കടങ്ങളായി. മമ്മൂട്ടി സർ പറഞ്ഞു ഓപ്പറേഷൻ ചെയ്യാമെന്ന്. ഓപ്പറേഷൻ ചെയ്താൽ കിടക്കാനുള്ള മുറി വേറെ എടുക്കണം. അതിനുള്ള കപ്പാസിറ്റി എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ ഒമ്പത് പേരാണ്. അ‍ഞ്ച് പേരക്കുട്ടികളും രണ്ട് മക്കളും രണ്ട് മരുമക്കളും. നാട്ടുകാരുടെ സഹായം കൊണ്ട് ഓപ്പറേഷൻ ചെയ്യാതെ ചികിത്സ നടത്തി. ആക്ടീവ് ആയി വന്നപ്പോൾ കായംകുളത്ത് സ്റ്റേജ് ഷോയ്ക്ക് പോയി. അതിനിടെ രണ്ടാമത്തെ അറ്റാക്ക് വന്നു. എല്ലാവരും പറഞ്ഞു, ഞാൻ മരിച്ചെന്ന്.

അന്നും 28 ദിവസത്തോളം ഐസിയുവിൽ കിടന്നു. മമ്മൂക്ക എനിക്കൊരു 50000 രൂപ ആന്റോ ജോസഫ് വഴി കൊണ്ടു തന്നു. അദ്ദേഹമല്ല വീട് വെച്ച് തന്നതെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും നടി പറഞ്ഞു. ‘എനിക്ക് വീട് വെച്ച് തന്നത് കെവി തോമസ് സാറാണ്. പ്രളയത്തിൽ പോയതാണ് എന്റെ മൂത്ത മകന്റെ വീട്. ഇന്നും എന്റെ കുഞ്ഞ് കിടക്കുന്നത് കണ്ടാൽ കണ്ണീർ വരും. വെള്ളത്തിലാണ് കിടക്കുന്നത്. മാധ്യമങ്ങൾക്ക് എന്താണ് പറയാൻ പറ്റാത്തത്’

നൂറ് കുടത്തിന്റെ വാ കെട്ടിയാലും ഒരു മനുഷ്യന്റെ വാ കെട്ടാൻ സാധിക്കില്ല. മമ്മൂട്ടി അല്ലാതെ സുരാജ് വെഞ്ഞാറമൂടിന്റെ സഹായം ലഭിച്ചിട്ടുണ്ട്. സഹായിക്കാൻ ആരുടെ മുന്നിലും പോയിട്ടുമില്ല. സംഘടനകളുടെ ഭാ​ഗത്ത് നിന്നും സഹായം ലഭിച്ചില്ലെന്നും മോളി കണ്ണമാലി പറഞ്ഞു.

ആദ്യമായി ഇം​ഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മോളി കണ്ണമാലി. ഓസ്ട്രേലിയൻ കലാ രം​ഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ മാത്യു ഒരുക്കുന്ന ടുമോറോ എന്ന സിനിമയിൽ ആണ് മോളി കണ്ണമാലി അഭിനയിക്കുന്നത്. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസി, ജോയ് കെ മാത്യു, എലൈസ, ഹെലൻ തുടങ്ങി ലോകത്തെ വിവിധ രാജ്യങ്ങളുള്ള താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു.

Also read;

about moly kannamaly

Safana Safu :