ആ കുറിപ്പ് എഴുതിയത് ഞാനല്ല; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മോശക്കാരാക്കാൻ ശ്രമിച്ചതിൽ പരാതി നൽകും ;വിശദീകരണവുമായി നടൻ

ഭാവി വധുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അതിൽ താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം പ്രശസ്ത ടെലിവിഷൻ നടൻ മോഹിത് അബ്രോൾ രംഗത്തെത്തിയിരുന്നു. ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരം രംഗത്തെത്തിയിരുന്നത് . സംഭവം വിവാദമയോടെ ഇതായിപ്പോൾ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് മോഹിത് പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആ കുറിപ്പ് താനല്ല എഴുതിയതെന്നുമാണ് മോഹിത് വിശദീകരിക്കുന്നത്. ചര്‍ച്ചയായതിന് പിന്നാലെ ഈ കുറിപ്പ് മോഹിത്തിന് അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.

ആപോസ്റ്റിലുണ്ടായിരുന്ന ഒന്നും സത്യമല്ല. മാനസിയെ മോശക്കാരിയാക്കാന്‍ വേണ്ടി ആരോ ഉണ്ടാക്കിയ കഥയാണ് ഇത്. അത് ചെയ്ത ആളോട് എനിക്ക് ദേഷ്യവും വെറുപ്പുമുണ്ട്. ഇതേക്കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ആ വാര്‍ത്ത ഞങ്ങളുടെ കുടുംബങ്ങളേയും ഞങ്ങളേയും വളരെ അധികം ബാധിച്ചു’ മോഹിത് വ്യക്തമാക്കി.

മാനസിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ നോക്കി എന്നാണ് വൈറലായ പോസ്റ്റില്‍ പറയുന്നത്. ആശുപത്രിയില്‍ കൊണ്ടുപോയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഗുളിക കഴിച്ച്‌ മൂന്ന് ദിവസത്തിന് ശേഷമാണ് താന്‍ എഴുന്നേറ്റതെന്നും പറയുന്നുണ്ട്. തന്നെ ചതിച്ചതിന് മാനസിക്ക് എന്നെങ്കിലും അനുഭവിക്കേണ്ടിവരുമെന്നും നീക്കം ചെയ്ത പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ടെലിവിഷന്‍ താരമാണ് മാനസി. ഇത് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

mohith abrol- mansi srivastava

Noora T Noora T :