പുഷ്പമാല അണിയിച്ച് അവര്‍ വീണ്ടും വിവാഹിതരായി !

മോഹന്‍ലാലിന്റെയും ഭാര്യ സുചിത്ര മോഹന്‍ലാലിന്റെയും 31-ാം വിവാഹവാര്‍ഷികമാണ് ഇക്കഴിഞ്ഞ 27ന് കഴിഞ്ഞുപോയത്. കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ ലോകവും ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകളും ആയി സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. അന്ന് ഊട്ടിയിൽ ആന്‍റണി പെരുമ്പാവൂരിനും കുടുംബത്തിനുമൊപ്പം ആഘോഷിക്കുന്ന മോഹൻലാലിന്‍റേയും സുചിയുടേയും ചിത്രങ്ങളും വന്നിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്‍റേയും സുചിത്രയുടെയും ഈ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന്‍റെ കൂടുതൽ ചിത്രങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.


ആന്‍റെണി പെരുമ്പാവൂരിനും കുടുംബത്തിനുമൊപ്പം ലാലിന്‍റെ സുഹൃത്തും പ്രമുഖ വ്യവസായിയുമായ സമീര്‍ ഹംസയും കുടുംബവും ലാലേട്ടനും സുചിക്കുമൊപ്പം വിവാഹ വാര്‍ഷികത്തില്‍ പങ്കെടുത്തിരുന്നു. വിവാഹവാര്‍ഷികത്തിനായി പ്രത്യേകം തയ്യാറാക്കിയ കേക്കും പരസ്പരം പുഷ്പമാലയണിയിക്കലും ചടങ്ങില്‍ ഉണ്ടായിരുന്നു.

ഊട്ടിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹവാര്‍ഷിക ചടങ്ങുകള്‍. ഇതിന്‍റെ കൂടുതൽ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. 

Mohanlal wedding anniversary pictures.

Noora T Noora T :