മകന് ബ്ലാക്ക് ബെൽറ്റ്; സന്തോഷം പങ്കുവെച്ച്‌ സൂര്യയും ജ്യോതികയും.

സിനിമാതാരങ്ങളുടെ മക്കളും സെലിബ്രിറ്റി പദവിയുള്ളവരാണ്. സിനിമയ്ക്ക് പുറത്ത് സിനിമാതാരങ്ങളുടെ മക്കള്‍ക്ക് ഏറെ ആരാധകരുമുണ്ട്. സെയ്ഫ് അലിഖാന്‍റെ മകൻ തൈമൂറുള്‍പ്പെടെ അത്തരത്തിൽ നിരവധി കുട്ടിതാരങ്ങളുമുണ്ട്. കോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സൂര്യയുടേയും ജ്യോതികയുടേയും മകനും ഇപ്പോള്‍ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. താരദമ്പതിമാരുടെ ജീവിതത്തിലെ അഭിമാന മുഹുര്‍ത്തമെന്നാണ് അവര്‍ തന്നെ ഇതിനെ വാഴ്ത്തിയിരിക്കുന്നത്. 

സൂര്യ-ജ്യോതിക ദമ്പതിമാരുടെ മകന്‍ ദേവിനെ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. ദില്ലിയില്‍ വെച്ച്‌ നടന്ന ദേശീയ കരട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ദേവിന് ബ്ലാക്ക്ബെല്‍റ്റ് ലഭിച്ചിരിക്കുന്നത്. തന്‍റെ 9-ാം വയസ്സിലാണ് ഈ വിജയം എന്നതാണ് നേട്ടതിന് കൂടുതൽ പ്രധാന്യം നൽകുന്നത്. 

ജ്യോതികയുടേയും സൂര്യയുടേയും വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ജ്യോതിക കുട്ടികള്‍ മുതിര്‍ന്നതിനു ശേഷമാണ് സിനിമയില്‍ ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്. കുടുംബത്തിന് മുന്‍ഗണന കൊടുക്കുന്ന താരവുമാണ് സൂര്യ.

എത്ര വലിയ സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബാംഗങ്ങളോടൊപ്പം താരം സമയം ചെലവഴിക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്. അതിനുപുറമെയാണ് ദേവിന്‍റെ ഈ നേട്ടം താരദമ്പതികളോടൊപ്പം സോഷ്യൽമീഡിയയും ആഘോഷിക്കുന്നത്. 

Surya and Jyothika son got blackbelt…

Noora T Noora T :