റോഡില്‍ കിടക്കുന്ന കടലാസ് കഷണങ്ങള്‍ പെറുക്കി മാറ്റി മോഹന്‍ലാല്‍; കയ്യടിച്ച് ആരാധകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. ഇന്നും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റേതായി പുറത്തുവരുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തില്‍ താരത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വിദേശത്ത് നിന്നുള്ളതാണ് വീഡിയോ. ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങള്‍ ഒരുമടിയും കൂടാതെ പെറുക്കി മാറ്റുന്ന മോഹന്‍ലാലിനെയാണ് കാണുന്നത്. കാറില്‍ നിന്നും ഇറങ്ങി വരുന്ന വഴിയാണ് മോഹന്‍ലാല്‍ കടലാസ് കഷണങ്ങള്‍ കാണുന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘ഇത് ശരിക്കും ഒരു പാഠമാണ്…..അദ്ദേഹം എപ്പോഴും ഡൗണ്‍ ടു എര്‍ത്താണ്, ബഹുമാനം മാത്രം, അതെ, ഒരു സമ്പൂര്‍ണ്ണ നടന്‍’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26ന് തിയേറ്ററിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ജീത്തു ജോസഫിന്റെ റാമിന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, രജനീകാന്തിന്റെ ജയിലര്‍ എന്നിവയാണ് അടുത്തിടെ പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്നു ജയിലര്‍ സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.

Vijayasree Vijayasree :