മോഹൻലാൽ വെള്ളം പോലെയാണ്! അതുകൊണ്ടാണ് അദ്ദേഹത്തെ സംവിധായകരുടെ നടൻ എന്ന് വിശേഷിപ്പിക്കുന്നത് -കമൽ

മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ താരമാണ് മോഹൻലാൽ. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള താരത്തിന്റെ കഴിവിനെക്കുറിച്ച്‌ പലരും തുറന്നുപറഞ്ഞിരുന്നു. അതുവരെ ചിരിച്ച്‌ കളിച്ച്‌ നിന്ന താരം ആക്ഷന്‍ പറയുമ്പോൾ കഥാപാത്രമായി മാറുന്നതിനെക്കുറിച്ച്‌ പലരും അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. പൊതുവെ ഡയറക്ടേഴ്‌സ് ആക്ടര്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഡയറക്ടർസ് ആക്ടർ എന്ന് വിശേഷിപ്പിക്കാൻ കാരണം എന്ന് പ്രിഥ്വിരാജ് കഴിഞ്ഞ ദിവസം ലൂസിഫറിന്റെ സെറ്റിൽ വച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ കമലും അദ്ദേഹത്തിനെ അങ്ങനെ വിളിക്കാനുള്ള കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

സംവിധായകന്റെ ഉപകരണമാണ് താരമെന്ന നിലപാടാണ് മോഹന്‍ലാലിന്റേത്. അദ്ദേഹം എങ്ങനെ ഉദ്ദേശിക്കുന്നുവോ ആ രീതിയിലേക്ക് അനായാസേന മാറാന്‍ കഴിയുന്ന അല്ലെങ്കില്‍ മാറ്റിത്തീര്‍ക്കാവുന്ന നടനാണ് മോഹൻലാൽ എന്ന് കമല്‍ പറയുന്നു. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ വെളളം പോലെയാണ് അദ്ദേഹം. ഏത് പാത്രത്തിലാണോ ഒഴിക്കുന്നത് ആ പാത്രത്തിന്റെ ഷേപ്പിലാവും. ഓരോ സെറ്റിലും അത്തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.

അതാത് സംവിധായകനും സെറ്റിനുമനുസരിച്ചാണ് അദ്ദേഹം പെരുമാറുന്നത്. പൂര്‍ണ്ണമായ നടനായതുകൊണ്ടാണ് അദ്ദേഹത്തിന് ഇത് സാധിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച്‌ ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ട്. ഓരോ ഷോട്ട് എടുക്കുമ്പോഴും യാതൊരുവിധ പരാതികളുമില്ലാതെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനറിയാം. സംവിധായകന് വേണ്ടിയാണ് നടന്‍ നിലകൊള്ളേണ്ടതെന്ന കാര്യത്തെക്കുറിച്ച്‌ അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും കമല്‍ പറയുന്നു.

ലുസിഫെറിൽ അഭിനയിച്ച സമയത്ത് അദ്ദേഹം തന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ് അഭിനയിച്ചത് എന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മോഹൻലാലിന് ഒരുപാട് വിശേഷണങ്ങൾ സിനിമാലോകത്തുണ്ട്. കംപ്ലീറ്റ് ആക്ടർ എന്നാണ് മോഹൻലാൽ അറിയപ്പെടുന്നത് തന്നെ.

mohanlal the directors actor

HariPriya PB :