മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.
എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കേണ്ടി വന്നവരിൽ ഒരാളാണ് മോഹൻലാൽ. ഒരു കാലത്ത് മദ്യപിക്കുകയും പുകവലിയ്ക്കുകയുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ നടൻ വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല സ്ത്രീ വിഷയങ്ങളുടെ പേരിലും മോഹൻലാലിന്റെ പേരിൽ കഥകൾ പ്രചരിച്ചിരുന്നു. ഇത്തരം ഗോസിപ്പുകളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
മോഹൻലാലിനെ കുറിച്ച് വന്ന ഗോസിപ്പുകളെ കുറിച്ചായിരുന്നു ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരകനായ ജോണി ചോദിച്ചത്. ഇതിന് മറുപടിയായി മോഹൻലാൽ പറഞ്ഞത് ഞാൻ മരിച്ചുവെന്ന് പറഞ്ഞ് ഒരുപാട് തവണ വാർത്ത വന്നതിനെ കുറിച്ചാണ്. പിടിഐ യിൽ നിന്ന് വിളിച്ചിട്ട് ഞാൻ മരിച്ച് പോയോ എന്ന് എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്.
പിന്നെ എനിക്ക് എയിഡ്‌സ് ആണെന്ന് പറഞ്ഞും പ്രചരണം ഉണ്ടായിരുന്നു. തമിഴ് പത്രങ്ങളിലാണ് അങ്ങനൊരു വാർത്ത വന്നത്. എനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞവരുണ്ട്. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ അവിടെ കയറി കണ്ടുവെന്ന് ഒരാൾ പറഞ്ഞതടക്കം രസകരമായ ഒരുപാട് കഥകൾ ഞാൻ തന്നെ കേട്ടിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു.
ഇതിനൊപ്പം ഞാൻ മോഹൻലാലിനെ കുറിച്ച് കേട്ട ഒരു ആരോപമുണ്ടെന്ന് പറഞ്ഞ് അവതാരകനും ഒരു കഥ പറഞ്ഞു. ‘മോഹൻലാലിന്റെ ഒപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം മൂവായിരം പിന്നിട്ടു. അതിന്റെ പേരിൽ ഒരു ആഘോഷവും നടത്തിയിരുന്നു എന്നാണ്’ ആ ഗോസിപ്പ്. ഈ ചോദ്യത്തോട് ഒരു വികാരവും പ്രകടിപ്പിക്കാതെയാണ് മോഹൻലാൽ മറുപടി പറഞ്ഞത്.
‘അത് ശരിയല്ല, മൂവായിരമല്ല. അതിൽ കൂടുതൽ ഉണ്ടാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനൊരു തമാശയായിട്ടേ പറായൻ സാധിക്കുകയുള്ളു. അതൊരു ഗോസിപ്പാണ്. എന്ത് വേണമെങ്കിലും അങ്ങനെ പറയാം. നമ്മുടെ പത്രങളും മാസികകളും വിൽക്കാനായിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ അവരവരുടെ വീട്ടുകാരെ കുറിച്ച് വരെ എഴുതാൻ തയ്യാറായാ പ്രസ്ഥാനങളാണ്.
ഇത് മാത്രമല്ല, പലതും എഴുതിയിട്ടുണ്ട്. എന്റെ കുട്ടികളെ കുറിച്ചും കഥകളുണ്ട്. മറ്റൊരു സ്ത്രീയിൽ എനിക്ക് മക്കളുണ്ടെന്ന് എഴുതുന്നു. ഞാൻ കിഡ്‌നി റാക്കറ്റുമായി ബന്ധമുള്ള ആളാണെന്നാണ് പറയുന്നത്. എന്റെ ഭാര്യയും വീട്ടുകാരുമൊക്കെ വളരെ പോസിറ്റവായിട്ട് മാത്രമേ ഇതൊക്കെ കൈകാര്യം ചെയ്തിട്ടുള്ളു. അവർക്ക് ഇത്തരം ഗോസിപ്പുകളെ കുറിച്ച് ധാരണയുണ്ടെന്നും മോഹൻലാൽ പറയുന്നു.
അതേസമയം, മോഹൻലാലിന്റെ ബാറോസ് എന്ന ചിത്രമാണ് ഇനി പുറത്തെത്താനുള്ളത്. ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇത് തീർച്ചയായും സൂപ്പർഹിറ്റാകും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.
വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.