മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.
ഇപ്പോഴിതാ മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. ഇന്നലെ വെളുപ്പിനെ 4 മണിയോടെ ആണ് സുഹൃത്തു സനൽ കുമാറിനൊപ്പം മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോഹൻലാൽ മടങ്ങിയത്.
ക്ഷേത്ര ഭാരവാഹികളായ നാഗദാസ്, ജയദേവൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തിയിരുന്നു പുലർച്ചെ 5.30-നാണ് അദ്ദേഹം ഇരിക്കൂർ മാമാനിക്കുന്ന് ക്ഷേത്രത്തിലെത്തിയത്.
അന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ‘മറികൊത്തൽ’ നടത്തിയിരുന്നു.ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചറിഞ്ഞ നടൻ മേൽശാന്തി ചന്ദ്രൻ മൂസതിൽ നിന്ന് പ്രസാദം സ്വീകരിച്ചാണ് അന്ന് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാെ അന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
അതേസമയം തന്റെ സിനിമ തിരക്കുകളിലുമാണ് മോഹൻലാൽ. മോഹൻലാലിന്റെ 360-ാം ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്നത്. തുടരും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ബറോസ് ഒക്ടോബർ ആദ്യവാരം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രചരിച്ചിരുന്നത്
എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റി വെയ്ക്കുകയായിരുന്നു. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.