60 ലേക്ക് കടക്കുന്ന മോഹൻലാലിൻറെ  തലകുത്തിമറിയൽ; അമ്പരന്ന് ആരാധകർ

60 ലേക്ക് കടക്കുന്ന മോഹൻലാലിൻറെ  തലകുത്തിമറിയൽ; അമ്പരന്ന് ആരാധകർ

അഭിനയത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് മോഹൻലാൽ. കഥാപാത്രത്തിനനുസരിച്ച്‌ ഏത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുന്ന കലാകാരൻ. ‘അടുത്ത മേയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍’ എന്ന അടിക്കുറിപ്പോടെയുള്ള മോഹൻലാലിൻറെ ഒരു വീഡിയോ ആണ് എപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുന്നത്.

സുരക്ഷാ റോപ്പുകളൊന്നുമില്ലാതെ വായുവില്‍ മലക്കം മറിയുന്ന മോഹന്‍ലാലിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ പ്രാന്തന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായത്തിന്‍റെ യാതൊരു തളര്‍ച്ചയുമില്ലാതെ ചാടി മറിയുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്. വന്‍ വരവേല്‍പ്പാണ് വിഡിയോക്ക് ആരാധകര്‍ നല്‍കുന്നത്.

പുലിമുരുകനിലും ഒടിയനിലുമെല്ലാം പ്രായം തോല്‍ക്കുന്ന മെയ്‌വഴക്കമാണ് മോഹൻലാൽ കാഴ്ചവച്ചത്. താളവട്ടം, ചിത്രം തുടങ്ങിയ ചിത്രങ്ങളിലെ ആ തലകുത്തി ചാട്ടം ഈ പ്രായത്തിലും അനായാസമായിട്ടാണ് ലാല്‍ ഈ വിഡിയോയില്‍ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി കഴിഞ്ഞു.

mohanlal hit action video

HariPriya PB :