ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകം, പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയിൽ മോഹൻലാൽ; നടനെതിരെ കടുത്ത സൈബർ ആക്രമണം

രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും, കല്യാണം കഴിഞ്ഞ് ആഴ്ച ഒന്ന് തികയും മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട ഹിമാൻഷിയും രാജ്യത്തിന്റെ മുറിവായി നോവായിരിക്കുകയാണ്. ഭർത്താവ് വിനയ് നർവാളിന്റെ മൃതദേഹത്തിനരികിൽ എല്ലാം അവസാനിച്ച്, വേദനയുടെ മരവിപ്പ് നിറഞ്ഞിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഭീ കരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾ അടക്കം 26 പേരാണ് ആക്രമണത്തിൽ കൊ ല്ലപ്പെട്ടത്. ഇതിനോടകം തന്നെ, നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചും വേദനയിൽ പങ്കുചേർന്നും രം​ഗത്തെത്തിയിരുന്നത്. ലഫ്റ്റനന്റ് കേണലും മോഹൻലാൽ പങ്ക് വെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിത്. പിന്നാലെ വിമർശനവുമായും നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

ഇത്തരം ആ ക്രമണങ്ങൾ എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാകില്ല എന്നും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടാണ് എന്നും പറഞ്ഞ് കൊണ്ടായിരുന്നു മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്ക് വെച്ചത്. ഇതിന് താഴെയാണ് അന്യമതവിദ്വേഷം വമിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ കമന്റുകൾ പങ്ക് വെക്കുന്നത്.

‘പഹൽഗാം ഭീ കരാക്രമണത്തിന്റെ ഇരകൾക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ല. ആ കുടുംബങ്ങളുടെ ദുഃഖം വാക്കുകൾക്ക് അതീതമാണ്.

നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ദയവായി അറിയുക. മുഴുവൻ രാജ്യവും ദുഃഖത്തിൽ നിങ്ങളോടൊപ്പം നിൽക്കുന്നു. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം, ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്,’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മോഹൻലാൽ കുറിപ്പ് പങ്ക് വെച്ചത്.

ഇതിന് താഴെ എമ്പുരാൻ വിവാദവുമായി ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളും വരുന്നുണ്ട്. അടുത്ത രായപ്പന്റെ പടം ഈ തീവ്രവാദി പന്നികളെ വെളുപ്പിക്കുന്നതായിരിക്കും എന്നാണ് മറ്റൊരു കമന്റ്. ‘പോസ്റ്റ് മുക്കിയിട്ട് കേണൽ പദവിയും തിരികെ കൊടുക്കൂ, ഈ ഭീകരവാദികളെ ന്യായീകരിക്കാൻ രായപ്പനെയും കൂട്ടി എമ്പുരാൻ 3 വേഗം എടുക്ക് എന്നാണ് മറ്റൊരു കമന്റ്.

നിങ്ങളെ മലയാളികൾ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു മോഹൻലാൽ. 45 വർഷംകൊണ്ട് നിങ്ങൾ നേടിയത് ഒരൊറ്റയാൾ ഒരൊറ്റ ഫിലിംകൊണ്ടു നശിപ്പിച്ചു കൈയിൽത്തന്നു. ഇനി ആ ഭാരത സൈന്യത്തിന്റെ കുപ്പായംകൂടി അഴിച്ചുവെച്ചാൽ നിങ്ങൾ തികച്ചും അന്യനാകും!,’ എന്നാണ് പോസ്റ്റിന് താഴെ വന്ന മറ്റൊരു കമന്റ്.

ലാലേട്ടാ… നിങ്ങളൊക്കെ സിനിമയിൽ വെള്ളപൂശിയത് ഇമ്മാതിരി ജൈഷേ മുഹമ്മദ് ഇസ്ലാമിക തീവ്രവാദികളെയാണ്. എന്നിട്ട് ഇപ്പോൾ അപലപിക്കാൻ വന്നിരിക്കുന്നു,’, ആദ്യമായി ആണ് നിങ്ങടെ ഇങ്ങനത്തെ ഒരു പോസ്റ്റിൽ ഇത്രേം ആളുകൾ തെറി വിളിക്കുന്നത് കാണുന്നത് എന്നും മറ്റൊരാൾ കുറിച്ചു.

അതേസമയം പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്തിയിട്ടുണ്ട്. വിമാനമിറങ്ങിയതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായി മോദി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് മോദി സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗത്തിലും പങ്കെടുക്കും.

കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു ചെറുപട്ടണമാണ് പഹൽഗാം. ചുറ്റും പർവതങ്ങളും താഴ്വരകളും നിറഞ്ഞ സുന്ദരമായ പ്രദേശം. അമർനാഥിലേക്കുള്ള തീർഥയാത്രയുടെ ബേസ് ക്യാമ്പ്, ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രം, കൃഷിയും ആടുവളത്തലും മറ്റു ചെറു ജോലികളുമായി കഴിയുന്നവരുടെ വാസസ്ഥലം.

ഈ പ്രദേശത്തു ജീവിക്കുന്നവർ സാധാരണക്കാരാണ്. ടൂറിസവും കച്ചവടവും മറ്റുമായി ജീവിക്കുന്നവരാണേറെയും പ്രദേശത്ത് സമാധാനം നിലനിൽക്കേണ്ടത് അവരുടെ ദൈനംദിന ജീവിതം മുന്നോട്ട് പോകാൻ ഏറ്റവും പ്രധാനമാണ്. ലോകത്തെമ്പാടുനിന്നും വരുന്നസഞ്ചാരികളെയും കാത്തിരിക്കുന്ന ഇവരുടെ ജീവിതത്തിലേക്കുകൂടിയാണ് ഇരുട്ട് വീണത്.

അതേസമയം, എമ്പുരാൻ വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചത്. ദേശീയ തലത്തിൽ വരെ ചിത്രം ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചതാണ് ചിത്രത്തിനെതിരെ വിമർശനം ഉയരാൻ കാരണമായത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംഘ്പരിവാർ അനുകൂലികൾ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ രംഗത്തെത്തി. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വിഷയത്തിൽ വീഴ്ചപ്പറ്റിയെന്നാണ് ബിജെപി ആരോപിച്ചത്.

തപസ്യ ജനറൽ സെക്രട്ടറി ജിഎം മഹേഷ് ഉൾപ്പെടെയുള്ള നാല് പേരാണ് സെൻസർ ബോർഡ് കമ്മിറ്റിയിലുള്ളത് ഇവർക്ക് വീഴ്ച സംഭവിച്ചു എന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിന് പിന്തുണ നൽകുമെന്നും അതിനുള്ള കാരണം സൗഹൃദം മാത്രമാണെന്നും അദ്ദേഹം കോർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു.

വിവാദങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ 17 ഭാഗങ്ങൾ വെട്ടിമാറ്റിയാണ് തിയേറ്ററിലെത്തിച്ചത്. നേരത്തെ പത്ത് സെക്കന്റ് മാത്രമായിരുന്നു സെൻസർ ബോർഡ് ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകൾക്കെതിരായ അക്രമവും ദേശീയപതാകയുമായി ബന്ധപ്പെട്ട ഭാഗങ്ങളുമായിരുന്നു ഇത്.

ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീടുള്ള ചർച്ചയിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയെന്ന് തീരുമാനമാവുകയായിരുന്നു.

എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം?ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങൾക്ക് പിന്നാലെ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും രം​ഗത്തെത്തിയിരുന്നു. എമ്പുരാൻ സിനിമ വിവാദത്തിൽ പൃഥ്വിരാജിനെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് മല്ലിക സുകമാരനൻ പറയുന്നത്. മേജർ രവിയെ പേരെടുത്ത് വിമർശിച്ച് കൊണ്ടാണ് മല്ലിക ദീർഘമായ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. മോഹൻലാൽ എമ്പുരാൻ സിനിമയുടെ പ്രിവ്യൂ മോഹൻലാൽ കണ്ടിട്ടില്ല എന്ന് പറയുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട് എന്നും മല്ലിക തുറന്നടിച്ചു. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. മോഹൻലാലും ആന്റണി പെരുമ്പാവൂരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാനിൽ ഇല്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

‘എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ.

എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.

ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.

എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്…..പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? എന്നും മല്ലിക സുകുമാരൻ ചോദിച്ചിരുന്നു.

വിവാദങ്ങൾ ബാധിച്ചുവെങ്കിലും 30 ദിവസം കൊണ്ട് 325 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് വിവരം. മലയാളത്തിൽ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാൻ എന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ചിത്രം മാർച്ച് 27നാണ് ലോകവ്യാപകമായി റിലീസ് ചെയ്തത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു , സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Vijayasree Vijayasree :