മലയാള സിനിമയിൽ വളരെ ഏറെ ജനശ്രദ്ധ നേടിയ നായികയാണ് ദുർഗ കൃഷ്ണ .കലാതിലകവും ക്ലാസിക്കല്‍ ഡാന്‍സറുമായ കോഴിക്കോട് സ്വദേശിയാണ് ദുര്‍ഗ കൃഷ്ണ .മലയാള സിനിമയിൽ മുൻനിരയിലുള്ള നായികയാണ് .യുവ ചലച്ചിത്ര നടിയാണ് ദുര്‍ഗ കൃഷ്ണ. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
എം പ്രദീപ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. ഓഡിഷനിലൂടെയാണ് ദുര്‍ഗ്ഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പലരെയും ഓഡിഷന്‍ ചെയ്തുവെങ്കിലും, ഏറ്റവും ആകര്‍ഷിച്ചത് ദുര്‍ഗ്ഗയുടെ പെര്‍ഫോമന്‍സ് ആണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞിരുന്നു. ഇടുക്കിക്കാരനായ സജി എം തോമസ് എന്നയാളുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമായിരുന്നു വിമാനം.
വിമാനം എന്ന പൃഥ്വിരാജ് സിനിമ കണ്ടവരാരും ദുര്‍ഗ കൃഷ്ണയെ മറക്കാനിടയില്ല. നീണ്ടു ചുരുണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാളത്തിലേക്ക് എത്തിയ ദുര്‍ഗയെ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. രഞ്ജിത് ശങ്കറിന്റെ പ്രേതം 2വാണ് ദുര്‍ഗയുടെ പിനീടുള്ള ചിത്രം . വിമാനത്തിലെക്കാള്‍ തികച്ചും വ്യത്യസ്തമായ വേഷമാണ് പ്രേതം 2വിലേതെന്ന് ദുര്‍ഗ അവതരിപ്പിച്ചത് .
ദുർഗ ശരിക്കും ക്ലാസിക്കല്‍ ഡാന്‍സറാണ്. കുട്ടിക്കാലം മുതലേ നൃത്തം പഠിക്കുന്നുണ്ട്. അഭിനയവും നൃത്തവുമെടുത്താല്‍ ആദ്യം തെരഞ്ഞെടുക്കുക നൃത്തമായിരിക്കുമെന്ന് ദുര്‍ഗ പറയുന്നു. ചെറിയ പരിക്കിനെ തുടര്‍ന്ന് നൃത്തത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് മോഡലിംഗിലേക്ക് ശ്രദ്ധ തിരിച്ചു. മിസ് മലബാര്‍ സൌന്ദര്യ മത്സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ ഫേസായി തെരഞ്ഞെടുക്കപ്പെട്ടത് ദുര്‍ഗയെയായിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഈ സുന്ദരിക്കുട്ടിയാണ് അതും കേരളക്കരയുടെ താരരാജാവ് മോഹൻലാലിനൊപ്പം. ഏവരും ആരാണ് ഈ നായികയെന്ന ചോദ്യത്തിലാണ്.ദുർഗ കൃഷ്ണന്റെ തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിട്ടുള്ളത്.ഓണത്തിന് എന്തെങ്കിലും പരിപാടിയുണ്ടോ എന്ന ചോദ്യത്തിന് , “യെസ് വെരി വെരി സ്പെഷ്യൽ വിത്ത് ലൗവ്” എന്നാണ് ദുർഗ നൽകിയിട്ടുള്ളത്.ഓണത്തിന് ലാലേട്ടനൊപ്പം പ്രതീക്ഷിക്കാം എന്ന ആകാംക്ഷയിലാണ് ആരാധകരും ഇപ്പോൾ ഉള്ളത് .
ദുർഗ വലിയൊരു മോഹൻലാൽ ഫാൻ ആണെന്ന് മുൻമ്പേ തന്നെ താരം വെളിപ്പെടുത്തിയിട്ടുണ്ട് .കഴിഞ്ഞതവണ വലിയൊരു സ്വപ്നം യാഥാർത്ഥ്യമായതിന്‍റെ സന്തോഷo താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു.
പ്രിയതാരം മോഹൻലാലിനെ നേരിട്ട് കണ്ട സന്തോഷം ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു ദുർഗ.ഇഷ്ടതാരത്തെ നേരിട്ട് കണ്ടപ്പോൾ സന്തോഷം കൊണ്ട് കരയുകയായിരുന്നു ദുർഗ.‘സ്വപ്നം സഫലമായ പോലെ, അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു, ഒന്നും പറയാനാകുന്നില്ല’ എന്ന കുറിപ്പിനൊപ്പം ലാലേട്ടനൊത്തുള്ള ചിത്രവും ദുർഗ പങ്കുവച്ചിട്ടുണ്ട്.ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ, മഴവിൽ മനോരമയുമായി ചേർന്നു നടത്തുന്ന ‘അമ്മ മഴവിൽ ഷോയുടെ പരിശീലനത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച.
mohanlal and durga krishna