എന്റെ സൃഷ്ടി മോഷ്ടിക്കുകയാണെങ്കിലും അത് മര്യാദയ്ക്ക് ചെയ്യുകയില്ലേ; സാഹോ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ഫ്രഞ്ച് സംവിധായകന്‍

തെലുങ്ക് നടൻ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ സമ്മിശ്ര പ്രതികരണം നേടി മുന്നേറുന്ന സാഹചര്യത്തിൽ ഫ്രഞ്ച് ആക്ഷന്‍ ചിത്രം ലാര്‍ഗോ വിന്‍ചിന്റെ അനുകരണമാണെന്ന ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. ഇതേ തുടർന്ന് ലാര്‍ഗോ വിന്‍ചിന്റെ സംവിധായകന്‍ ജെറോം സാലോ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ലാര്‍ഗോ വിന്‍ച് കോപ്പിയടിക്കപ്പെട്ടതായി ഒരു ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഇന്ത്യയില്‍ തനിക്ക് നല്ല ഭാവിയുണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ലാര്‍ഗോ വിന്‍ചിന്റെ ഈ രണ്ടാമത്തെ ഫ്രീമേക്ക്, ആദ്യത്തേതിനെ പോലെ തന്നെ മോശമാണെന്നാണ് കരുതുന്നത്. അതുകൊണ്ട് തെലുങ്ക് സംവിധായകരോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ സൃഷ്ടി മോഷ്ടിക്കുകയാണെങ്കിലും അത് മര്യാദയ്ക്ക് ചെയ്യുകയില്ലേ. സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു . വലിയ സമ്പത്തും അധികാരവുമുളള ഒരു ഗൂഡ സംഘത്തിലെ തലവന്‍ കൊല്ലപ്പെടുന്നതും പിന്നീട് അധികാരത്തിനായി നടക്കുന്ന മല്‍സരവുമാണ് ലാര്‍ഗോ വിന്‍ചിന്റെ പ്രമേയം. 350 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച സാഹോ നാല് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത് .

jerome salle- against saho team

Noora T Noora T :