രണ്ടാമൂഴത്തെ കുറിച്ച് മോഹൻലാലിന് ചിലത് പറയാനുണ്ട് !!!
മോഹൻലാലിൻറെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രമായ രണ്ടാമൂഴം തയ്യാറെടുക്കുകയാണ്. 1000 കോടിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വ്യക്തത നൽകുകയാണ് മോഹൻലാൽ .
‘രണ്ടാമൂഴ’ത്തെ പറ്റി മോഹൻലാലിന് പറയാനുള്ളത്
“‘രണ്ടാമൂഴ’ത്തിന്‍റെ ചിത്രീകരണത്തിന് മുമ്പ് ഒരുപാട് തയ്യാറെടുപ്പുകൾ അവശ്യമായുണ്ട്. അതിൻ്റെ വഴിയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഉൾപ്പെടെ. ഞാൻ എപ്പോഴും പറയാറുള്ളതു പോലെ ഏതൊരു ചിത്രം ആരംഭിച്ചതിന് ശേഷം മാത്രമെ അതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ കഴിയു. അതുവരെ നടക്കുന്നതെല്ലാം അതിന്‍റെ ഒരുക്കങ്ങൾ മാത്രമാണ്. എന്തായാലും അടുത്തവർഷം ചിത്രം ആരംഭിക്കും” -മോഹൻലാൽ
mohanlal about randamoozham