ഒരു സിനിമാനടനാകാൻ ഒട്ടും ആഗ്രഹിച്ചിട്ടില്ല,ഒരു ചാൻസ് ചോദിച്ച് ആരുടെയും അടുത്ത് പോയിട്ടില്ല -മോഹൻലാൽ !!!

മലയാള സിനിമയുടെ അഭിനയ ചക്രവർത്തിയാണ് മോഹൻലാൽ. ഇന്നും തുടരുന്ന അദ്ദേഹത്തിന്റെ അഭിനയ സപര്യ തീർത്തും അപ്രതീക്ഷിതമായി കൈവന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. നാല്പതിലധികം വർഷങ്ങളായി സിനിമയിൽ ഒരു അഭിനേതാവായി തുടരുന്ന, അറിയപ്പെടുന്ന താൻ ഇതുവരെ ആരോടും അഭിനയിക്കാൻ ഒരു ചാൻസ് ചോദിച്ചിട്ടില്ല എന്ന് മോഹൻലാൽ പറയുന്നു. എല്ലാം ഒരു നിയോഗം പോലെ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

”ആലോചിക്കുന്തോറും എന്നെ അത്ഭുപ്പെടുത്ത കാര്യമാണിത്. ആ അത്ഭുതത്തോടെ ആകാംക്ഷയോടെയാണ് ഞാൻ ജീവിതത്തിന്റെ ഓരോ വളവും തിരിവും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെകാത്ത് നിൽക്കുന്നത് എന്നനിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു ” – ബ്ലോഗിലൂടെ മോഹൻലാൽ മനസ്സ് തുറക്കുന്നു.

‘ബറോസ്സ്’ എന്ന ഒരു 3D സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ് മോഹൻലാൽ. മലയാളത്തിൽ ആദ്യമായി 3D സിനിമ ചെയ്ത ജിജോ പുന്നൂസിന്റെ ഇംഗ്ലീഷ് കഥയെ ആസ്പദമാക്കിയാണ് ഈ മോഹൻലാൽ സിനിമ ഒരുങ്ങുന്നത്.

mohanlal about his acting


HariPriya PB :