മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്നത് ഒറ്റ സിനിമ അല്ല

സിനിമ പ്രേമികൾ ഏറെ സന്തോഷത്തോടെ വരവേറ്റ ഒന്നാണ് അവരുടെ പ്രിയ താരം സംവിധായകന്റെ കുപ്പായം അണിയാൻ പോകുന്ന കാര്യം .ഒരു 3 ഡി സ്റ്റേജ് ഷോയുമായുള്ള ചർച്ചക്കിടയിൽ മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനായിരുന്ന ജിജോയെ കാണാൻ എത്തിയ മോഹൻലാൽ അദ്ദേഹം എഴുതിയ ഒരു കഥ വായിക്കാൻ ഇടയായി .കഥ ഇഷ്ടപെട്ട ലാലേട്ടൻ അത് താൻ സംവിധാനം ചെയ്തോട്ടെ എന്ന് ജിജോയോട് ചോദിക്കുകയാണ് ചെയ്തത് .അങ്ങനെയാണ് സംവിധാന കുപ്പായം അണിയാൻ മോഹൻലാൽ തീരുമാനിക്കുന്നതും .അഭിനയ ജീവിതത്തിലെ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് മോഹൻലാൽ സംവിധാനത്തിന് ഒരുങ്ങുന്നത് .

ബറോസ് എന്നാണ് ചിത്രത്തിന്റെ പേരായി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് .പോർച്ചുഗീസ് അധിനിവേശത്തിന്റെ അവശേഷിപ്പുകളിൽ ഒന്നായ ഒരു നിധി കുംഭത്തിന്റെ കാവൽക്കാരനായ ബറോസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . നൂറ്റാണ്ടുകളായി ഈ നിധി കാത്തു സൂക്ഷിക്കുന്ന ബാരോസ് അതിന്റെ യഥാർത്ഥ ഉടമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് .ഈ ബറോസിനെ കാണാൻ ഒരു കൊച്ചു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം ‘ബറോസ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രെഷർ ‘എന്ന ബോളിവുഡ് സ്റ്റൈൽ പേരാണ് ചിത്രത്തിന് .

ഈ ബോളിവുഡ് സ്റ്റൈൽ പേരിൽ നിന്ന് മാത്രമല്ല മോഹൻലാലിന്റെ ബ്ലോഗിൽ നിന്നും മനസ്സിലാകുന്നത് അദ്ദേഹം ഇത് ഒരു തുടർകഥയായി ആണ് പ്ലാൻ ചെയ്യുന്നത് എന്നാണ് .ഒന്നിലധികം ഭാഗങ്ങൾ ഉള്ള സീരിയസ് ആയിരിക്കും ബറോസ് .വിദേശത്തു നിന്ന് ഒരുപാട് അഭിനേതാക്കൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത് .പോർച്ചുഗീസ് സംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് .പൂർണമായും 3 ഡിയിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത് .

mohanlal new film barroz may be in a series version

Abhishek G S :