സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ പ്രിയ നടന് ജന്മദിനാശംസകൾ നേർന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ പങ്കിട്ട പോസ്റ്റ് ശ്രദ്ധ നേടുന്നു
‘തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്‍ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡെ ലാലു’, എന്നാണ് ഷിബു കുറിച്ചത്. കുടുമി കെട്ടി, കയ്യില്‍ ടാറ്റു അടിച്ച് നില്ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. മലൈക്കോട്ടൈ വാലിബന്റെ നിര്‍മാതാവ് ആയ ഷിബു ബേബി ജോണ്‍ ആണ് മോഹന്‍ലാലിന് ആശംസ അറിയിച്ച് ഫോട്ടോ പങ്കുവച്ചത്
മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തിലെ നടന്റെ ലുക്കാണ് ഇത്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. അടുത്തിടെ ആണ് വാലിബന്റെ രാജസ്ഥാന് ഷെഡ്യൂള്‍ അവസാനിച്ചത്. 77 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. നിലവില്‍ ചെന്നൈയില്‍ ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന് ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘ നിര്‍മ്മാണ പങ്കാളികളാണ്.