മോഹന്‍ലാലും സുചിത്രയും വിവാഹിതരായിട്ട് 35 വര്‍ഷം പൂർത്തിയാവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാർഷികം. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം. ആഘോഷ ചിത്രങ്ങൾ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഫ്രം ടോക്കിയോ വിത്ത് ലൌവ് എന്ന ക്യാപ്ഷനോടെയാണ് ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്യാപ്ഷില്‍ പറയുന്നു.
1988 ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര.

അതേസമയം മോഹന്‍ലാലിനെ കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നുണ്ട്.
മോഹന്‍ലാലിനെ വില്ലനായി കാണാന്‍ ഇഷ്ടമില്ലെന്ന് സുചിത്ര മുമ്പ് പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോഴെല്ലാം അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു. അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവാണ് അത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നാണ് ഒരിക്കല്‍ സുചിത്ര പറഞ്ഞത്.
ഒരിക്കല്‍ തന്റെ വെഡ്ഡിംഗ് ആനിവേഴ്സറി ദിനം മറന്നു പോയതിനെ കുറിച്ച് മോഹന്‍ലാലും സംസാരിച്ചിരുന്നു. ”ഒരു പരിപാടിക്കായി ദുബായില്‍ പോവുന്ന സമയത്ത് സുചിത്രയും കൂടെ വന്നിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച് പോവുന്നതിനിടയിലായിരുന്നു എന്നെ വിളിച്ച് ബാഗ് നോക്കാന്‍ പറഞ്ഞത്.”
”അതിലൊരു ഗിഫ്്റ്റ് ബോക്സ് ഉണ്ടായിരുന്നു. അതിലൊരു മോതിരവും. ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികമാണ്, ഇതെങ്കിലും മറക്കാതിരിക്കൂ എന്നായിരുന്നു അതിനൊപ്പമുള്ള കുറിപ്പില്‍ ഉണ്ടായിരുന്നത്. അതിന് ശേഷം അത് മറക്കാറില്ല” എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.