ജന്മനാട്ടിലെ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലേക്ക് കിടക്കകള്‍ നല്‍കി മോഹന്‍ലാല്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് കിടക്കകള്‍ നല്‍കി നടന്‍ മോഹന്‍ലാല്‍. ആറ് ഐസിയു കിടക്കകളാണ് സംഭാവന നല്‍കിയത്.

ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് ആവശ്യമായ കിടക്കകള്‍ വാങ്ങി നല്‍കാമോയെന്ന് മന്ത്രി വീണാ ജോര്‍ജ് വിശ്വശാന്തി ഫൗണ്ടേഷനോട് അഭ്യര്‍ഥിച്ചിരുന്നു. സന്നദ്ധത അറിയിച്ച താരം ഇതിനായുള്ള പണം കൈമാറുകയായിരുന്നു.

ഐസിയു നിര്‍മാണം അവസാനഘട്ടത്തിലാണ്. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന മുന്നറിയിപ്പ് മുന്നില്‍ കണ്ട് കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടൊണ് ഐസിയുവിന്റെ പണി വേ​ഗത്തില്‍ പൂര്‍ത്തിയാക്കുന്നത്.

Noora T Noora T :