ദൃശ്യം 2വിന്റെ ‘ക്ലൈമാക്സ് ‘ ഇതാ സംഭവിച്ചത് ഇങ്ങനെ!

കോവിഡ് നിർദേശങ്ങളനുസരിച്ച് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഷൂട്ടിംഗ് തീരുന്നതിന് തന്നെ ചിത്രത്തിന്റെ ക്ളൈമാക്സ്’ പുറത്തായി. സോഷ്യല്‍ മീഡിയയി​ല്‍ ഈ ‘ക്ളൈമാക്സ്’ സീന്‍ തകര്‍ത്തോടുകയാണ്. ഈ ചതി​ ചെയ്തവനെ കി​ട്ടി​യാല്‍ കരണക്കുറ്റി​ക്ക് രണ്ടെണ്ണം പൊട്ടിച്ചി​ട്ടേ ബാക്കി​ക്കാര്യമുളളൂ എന്നുപറഞ്ഞി​റങ്ങും മുമ്ബ് കാര്യമറി​ഞ്ഞേക്കൂ.

സോഷ്യല്‍ മീഡി​യയി​ല്‍ ഒരു രസി​കന്‍ ഒപ്പി​ച്ച പണി​യാണി​ത്. ജോര്‍ജ് കുട്ടി​ക്കൊപ്പം ആരെല്ലാം?: ദൃശ്യം 2വില്‍ പുതിയ താരനിര ഇങ്ങനെ.. എന്ന വാര്‍ത്തയ്ക്കുകീഴില്‍ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഒരാള്‍ നല്‍കിയ മറുപടി കമന്റാണ് സംഭവം.’പൊലീസ് സ്റ്റേഷന്‍ പണിഞ്ഞത് ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത്. സ്വാഭാവികമായി ചോര്‍ച്ച ഉണ്ടാകുന്നു. സുപ്രീംകോടതി പൊളിക്കാന്‍ പറയുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ അസ്ഥികൂടം ലഭിക്കുന്നു. മകന്റെ തിരോധാനത്തിന് തുമ്ബുണ്ടാക്കിയ ഇബ്രാഹിംകുഞ്ഞിനെ ഗീതാപ്രഭാകര്‍ ആദരിക്കുന്നതാണ് ക്ലൈമാക്സ് ‘എന്നതാണ് കമന്റിലെ വാചകങ്ങള്‍.

Noora T Noora T :