കോവിഡ് ബാധിച്ച യുവതിയെ ഒരു കാമവെറിയൻ പീഢിപ്പിച്ചപ്പോൾ അവൻ്റെ മേലൊഴിക്കാൻ അഭിനവലക്ഷ്മിമാർക്ക് കരിയോയിൽ കിട്ടിയില്ലേ?

സ്ത്രീകളുടെ സംഘം കയ്യേറ്റം ചെയ്ത യൂട്യൂബര്‍ ഡോ. വിജയ് പി നായരുടെ സംഭവം സമൂഹമാധ്യമങ്ങളിലടക്കം വളരെ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. ഇന്നലെ വൈകീട്ടോടെയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരടങ്ങിയ സംഘം ഡോ. വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി വന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഭവം കേരളം മുഴുവൻ ചർച്ചയാവുകയായിരുന്നു. ഇവരടക്കമുള്ള സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളായിരുന്നു ഡോ. വിജയ് പി നായർ തന്‍റെ വീഡിയോകളിലൂടെ നടത്തിയിരുന്നത്. എന്നാൽ ഇത്തരത്തിൽ കയ്യേറ്റം ചെയ്തതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാർ.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

പിണറായി തിരികൊളുത്തിയനവോത്ഥാനം ഇന്ന് ഭാഗ്യലക്ഷ്മിയിലൂടെയും ദിയ സനയിലൂടെയും വഴിഞ്ഞൊഴുകുന്നത് മലയാളികൾ കണ്ടു !!!വീഡിയോയിലൂടെ പച്ചത്തെറി പറഞ്ഞ ഡോ വിജയ് പി നായരോട് എത്ര സഭ്യമായ രീതിയിലാണ് ഇരുവരും പെരുമാറിയത് !!!മനോഹരമായ ഭാഷാപ്രയോഗം !!! #0s$# Stl #!!!എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഇനി സെലക്റ്റീവ് ഫെമിനിസത്തെക്കുറിച്ച്രണ്ട് വാക്ക് പറയട്ടെ. കോവിഡ് ബാധിച്ച യുവതിയെ ഒരു കാമവെറിയൻ പീഢിപ്പിച്ചപ്പോൾ അവൻ്റെ മേലൊഴിക്കാൻ അഭിനവലക്ഷ്മിമാർക്ക് കരിയോയിൽ കിട്ടിയില്ലേ?

വിജയ് നായർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു.വീഡിയോയിലൂടെ അശ്ലീലം പറഞ്ഞതിനാണ് കേസെങ്കിൽ അതിനോട് യോജിക്കുന്നു.അയാൾ എല്ലാ സീമകളും ലംഘിച്ചു. തെറ്റ് ചെയ്ത അയാൾ ശിക്ഷ അർഹിക്കുന്നു. പക്ഷെ ശിക്ഷ വിധിക്കേണ്ടത് ആരാണ്? അയാളുടെ മേൽ സൊ കോൾഡ് ഫെമിനിസ്റ്റുകൾ കരിയോയിൽ ഒഴിച്ച്, അയാളിൽ കൈയൂക്ക് തീർത്ത്, അയാളെ തെറി വിളിച്ചപമാനിച്ച ശേഷം അയാളെ പ്രതിയാക്കിയാണ് തമ്പാനൂർ പൊലീസ് കേസെടുത്തതെങ്കിൽ പൂർണ്ണമായും വിയോജിക്കുന്നു.

വിജയ് നായർക്കെതിരെ കേസെടുത്ത പൊലീസ്, അയാളെ ആക്രമിച്ച ഭാഗ്യലക്ഷ്മിയെയും ദിയ സനയെയും കൂടെ പോയവരെയും പ്രതി ചേർത്തും കേസ് രജിസ്റ്റർ ചെയ്യണം.ഫെമിനിസവും പറഞ്ഞ് ഇവിടെ ചിലർ നിയമം കൈയിലെടുക്കുകയാണെങ്കിൽ ഭാവിയിൽ കേരള പൊലീസിന് പണിയില്ലാതാവുമല്ലോ. സ്ത്രീ പുരുഷ സമത്വം ഇവിടെയും വേണം. എന്നാലല്ലേ നവോത്ഥാനം അർത്ഥപൂർണ്ണമാകൂ. വിജയ് നായർ ഞരമ്പാണ്. അയാൾക്ക് കൗൺസിലിംഗാണ് ആവശ്യം.തല്ല് കിട്ടിയാലും അയാൾ നന്നാവൂല്ല.പക്ഷെ, ഇവിടെയൊരു നിയമ നീതി വ്യവസ്ഥയുണ്ട്. അതിനെ കൊഞ്ഞനം കുത്തുന്നവർ ആരായാലും എതിർക്കുക തന്നെ ചെയ്യും.

Noora T Noora T :