നാട്ടു നാട്ടു ഓസ്‌കറില്‍ കയറാനുള്ള കാരണം വെളിപ്പെടുത്തി എംഎം കീരവാണി

ലോകത്ത് മറ്റൊരു ഇന്ത്യന്‍ ഗാനത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ‘ആര്‍ ആര്‍ ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ചത്. പാട്ടിന്റെ താളവും ദൃശ്യഭംഗിയും നൃത്തവും ആഗോളതലത്തില്‍ സംഗീകാസ്വാദകരേയും സിനിമപ്രേമികളെയും സ്വാധീനിച്ചിരുന്നു.

ഇപ്പോഴിതാ ഗാനം ഓസ്‌കറില്‍ കയറാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകന്‍ എം എം കീരവാണി. രാംചരണും ജൂനിയര്‍ എന്‍ടിആറും ഗാനത്തില്‍ അവതരിപ്പിച്ച നൃത്തം പാട്ടിന് ലോകശ്രദ്ധയില്‍ കൊണ്ടുവാരാന്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് കീരവാണി പറയുന്നുത്.

പാട്ടിന്റെ വരികളെഴുതിയ ചന്ദ്രബോസിന്റെയും കഴിവിനെ കുറിച്ചും കീരവാണി സംസാരിച്ചു. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കീരവാണി പ്രതികരിച്ചത്.

‘ആദ്യ രണ്ട് വരികളിലെ പ്രാസം വളരെ രസകരമാണ്. അത് പാട്ടിനെ ആകര്‍ഷമാക്കിയിട്ടുണ്ട്. പാട്ട് കമ്പോസ് ചെയ്യുമ്പോഴൊന്നും ഓസ്‌കര്‍ പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള സൃഷ്ടിയായി മനസില്‍ പോലും തോന്നിയിട്ടില്ല. പാട്ടിനെ കുറിച്ച് രാജമൗലി സംസാരിക്കുമ്പോള്‍ ഒരു ഡാന്‍സ് നമ്പര്‍ ആയിരിക്കണം എന്ന് മാത്രമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്,’ കീരവാണി പറഞ്ഞു.

Vijayasree Vijayasree :