എന്റെ പേരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലും പരസ്യങ്ങളിലും വിശ്വസിക്കരുത്; തിരുച്ചിദ്രമ്പലം സംവിധായകന്‍ മിത്രന്‍ ജവഹര്‍

കഴിഞ്ഞ വര്‍ഷം വലിയ വിജയം കൈവരിച്ച ധനുഷ് ചിത്രമായിരുന്നു ‘തിരുച്ചിദ്രമ്പലം’. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മിത്രന്‍ ജവഹര്‍.

‘തിരുച്ചിദ്രമ്പല’ത്തിനു ശേഷം ഞാന്‍ അടുത്ത സിനിമയുടെ തിരക്കഥാ ജോലിയിലാണ്. താന്‍ മറ്റൊരു സിനിമയും ഇപ്പോള്‍ ചെയ്യുന്നില്ല എന്നും മിത്രന്‍ ജവഹര്‍ പറഞ്ഞു. എന്റെ പേരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലും പരസ്യങ്ങളിലും വിശ്വസിക്കരുത്. എന്റെ പുതിയ സിനിമയെ കുറിച്ച് ഞാന്‍ സ്വന്തം ട്വിറ്റര്‍ ഹാന്‍ഡിലില്‍ തന്നെ വെളിപ്പെടുത്തും എന്നുമാണ് മിത്രന്‍ ജവഹര്‍ അറിയിച്ചിരിക്കുന്നത്.

ധനുഷിനൊപ്പം നിത്യ മേനനും പ്രധാന കഥാപാത്രമായി എത്തിയ ചിത്രം നിര്‍മിച്ചത് കലാനിധി മാരന്‍ ആണ്. സണ്‍ പിക്‌ചേഴ്!സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസാണ് വിതരണം. ഓം പ്രകാശാണ് ഛായാഗ്രാഹകന്‍. ഒടിടി റിലീസുകള്‍ക്ക് ശേഷം ഒരിടവേളയ്!ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘തിരുച്ചിദ്രമ്പലം’.

‘നാനേ വരുവേന്‍’ എന്ന ചിത്രമാണ് ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ എത്തിയത്. ‘നാനെ വരുവേന്‍’ എന്ന ചിത്രം സംവിധാനം ചെയ്തത് ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ്. സെല്‍വരാഘവനും ധനുഷിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരുന്നു ‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്.

Vijayasree Vijayasree :