നടന്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘ആ പരിപ്പ് ഇവിടെ വേവില്ല! മമ്മൂട്ടി മലയാളിയുടെ അഭിമാനം..’ എന്ന കുറിപ്പോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുവെച്ചാണ് സംഘപരിവാര്‍ ആക്രമണം. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം മമ്മൂട്ടി നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ സിനിമയില്‍ രണ്ടാം സ്ഥാനം ടര്‍ബോ നേടിയിരുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണെന്നാണ് മമ്മൂട്ടി നായകനാകുന്ന ചിത്രം ടര്‍ബോയ്ക്ക് ലഭിച്ചത്.
‘ടര്‍ബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുക. ജീപ്പ് െ്രെഡവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടിയുടെ ചിത്രം ടര്‍ബോ ഒരുക്കുന്നത്.
വിയറ്റ്‌നാം ഫൈറ്റേര്‍സാണ് നിര്‍ണായകമായ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ.