ഹെല്‍മറ്റ് ഇല്ലാതെ ബുള്ളറ്റിൽ കറങ്ങി മെറീന; ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നുവെന്ന് താരം

ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റില്‍ കറങ്ങുന്ന ചിത്രങ്ങള്‍ പങ്കുവച്ച് നടിയും മോഡലുമായ മറീന മൈക്കിള്‍

ഇപ്പോള്‍ മെറീന വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. ഹെല്‍മറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രം പങ്കുവച്ചതോടെയാണ് നടി വിമര്‍ശനങ്ങള്‍ നേരിടുന്നത്. ‘ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത പെണ്‍കുട്ടിയ്‌ക്കെതിരെ പിഴ ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് മറീനയുടെ പോസ്റ്റ് ശ്രദ്ധനേടുന്നത്.

ഒരു പാലത്തിന് മുകളിലൂടെ റൈഡര്‍ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്‌സും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മറീനയുടെ ബുള്ളറ്റ് റൈഡ്. തന്റെ പിന്നാലെ പാഞ്ഞു വരുന്ന കേരള പൊലീസിന്റെ ജീപ്പും ചിത്രങ്ങളിലുണ്ട്.

കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ട്, മാസ്‌ക്ക് ധരിക്കാതെ വണ്ടി ഒടിച്ചത് ശരിയായില്ല എന്ന കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

Noora T Noora T :