സന്തോഷവതിയാണ്; ഡോണിന്റെ രണ്ടാം വിവാഹം മേഘ്‌നയുടെ പ്രതികരണം

നടി മേഘ്‌നയുടെ വിവാഹ മോചന വാർത്തകളായിരുന്നു  സോഷ്യല്‍ മീഡിയയില്‍  ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിയുകയും ഡോണിന്റെ വിവാഹ വാര്‍ത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും  അവസാനമാവുകയും  ചെയ്തു. ലോക്ക് ഡൗണിൽ ഡോൺ രണ്ടാമത് വിവാഹം കഴിക്കുകയും  ചെയ്തു

കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയെയാണ് ഡോൺ പുനർ വിവാഹം ചെയ്തത്. തൃശൂരിലെ കുട്ടനല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഡോൺ ടോണി പുനർ വിവാഹത്തിന് അപേക്ഷ സമർപ്പിച്ചത് വലിയ വാർത്തയായിരുന്നു .ഇതിനെത്തുടർന്നാണ് മേഘ്‌നയും ഡോണും വിവാഹ മോചിതരായെന്നുള്ള വാർത്തകൾ പുറം ലോകം അറിയുന്നത്. 33 വയസാണ് ടോണിയുടെ പ്രായം.ഇപ്പോൾ വിവഹം ചെയ്തിരുന്ന ക്ലാരയ്ക്ക് 24 വയസും

വിവാഹമോചന വാര്‍ത്തകള്‍ വൈറലായിക്കൊണ്ടിരിക്കുമ്പോഴും മേഘ്‌ന പ്രതികരിച്ചിരുന്നില്ല. യൂട്യൂബ് ചാനല്‍ തുടങ്ങിയതും തനിക്ക് ലഭിക്കുന്ന പിന്തുണ അമ്പരപ്പിച്ചുവെന്നുമായിരുന്നു  അന്ന്  താരം പറഞ്ഞത്. പാചക പരീക്ഷണങ്ങള്‍ മാത്രമല്ല അല്ലാത്ത വീഡിയോകളുമായും താരമെത്തുന്നുണ്ട്. അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ താമസമാക്കിയിരിക്കുകയാണ് താരം.

മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിലുള്ള മേഘ്നയുടെ യൂടൂബ് ചാനലിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുക്കിങ്ങും അച്ഛമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളുമാണുള്ള താരം പങ്കുവയ്ക്കുന്നത്. ചാനനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്.
അഴകേ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുള്ള വീഡിയോ  ആണ്  ഇപ്പോൾ വൈറലായിക്കഴിഞ്ഞത്

നിരവധി ആളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്. അഭിനയം മാത്രമല്ല നൃത്തത്തിലും മേഘ്‌ന പുലിയാണെന്ന് തെളിയിച്ചുവെന്നായിരുന്നു ആരാധകർ പറഞ്ഞത്.ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം ശക്തമായി നേരിടണമെന്നും കലയെ കൈവിടരുതെന്നുമുള്ള കമന്റുകളുമുണ്ട്. മൾട്ടി ടാലൻറഡ് മേഘ്‌നയെന്നായിരുന്നു ചിലർ പറഞ്ഞത്. താൻ സന്തോഷവതിയാണെന്നും ഈ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകർ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം മറുപടിയായി പറഞ്ഞു


Noora T Noora T :