ഒരു ദിവസം മുട്ട വാങ്ങാന്‍ പോയതാ; രസകരമായ അനുഭവം പങ്കുവെച്ച്‌ വിജയ് ബാബു

മലയാളസിനിമയിലെ ശ്രദ്ധേയനായ നിര്‍മാതാവും നടനുമാണ് വിജയ് ബാബു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍​ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്

“ഒരു ദിവസം മുട്ട വാങ്ങാന്‍ പോയതാ,” എന്ന ക്യാപ്ഷനോടെയാണ് വിജയ് ബാബു ചിത്രം പങ്കുവച്ചിരിക്കുന്നത്. കടക്കാരന്‍ മുട്ട പൊതിഞ്ഞു കൊടുക്കുന്നത് വിജയ് ബാബുവിന്റെ മുഖവും റിപ്പോര്‍ട്ടും വന്ന പേപ്പറിലാണ്.

ഇതോടെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. എന്നിട്ട് മുട്ട പൊട്ടിയോ?, സ്വര്‍ണ്ണത്തിന്റെ പെട്ടി അവര്‍ ചില്ലറക്കാശിടാന്‍ വച്ചേക്കുവാണ്, സര്‍ബത്ത് ഷെമീര്‍ ഉയിര്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതെ സമയം തന്നെ വിജയ് ബാബുവിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ഒടിടി റിലീസിനൊരുങ്ങുകയാണ്. തിയേറ്റര്‍ റിലീസിന് മുമ്പ് ഓണ്‍ലൈന്‍ റിലീസിനെത്തുന്ന ആദ്യ സിനിമയാകും സൂഫിയും സുജാതയും.

Noora T Noora T :