സെൻസറിം​ഗ് പൂർത്തിയാക്കി ‘മേ ഹൂം മൂസ’, ചിത്രത്തിന് ക്ലീൻ യു സർട്ടിഫിറ്റ്, കാത്തിരിപ്പ് അവസാനിക്കാൻ ഇനി രണ്ട് ദിനങ്ങൾ കൂടി, സുരേഷ് ഗോപി ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

കാത്തിരിപ്പ് അവസാനിക്കാൻ ഇനി രണ്ട് ദിനങ്ങൾ കൂടി, സുരേഷ് ​ഗോപി സംവിധാനം ചെയ്യുന്ന ജിബു ജേക്കബ് ചിത്രം ‘മേ ഹൂം മൂസ’ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുകയാണ്. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രത്തെ വൻ പ്രതീക്ഷകയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായ വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ‘മേ ഹൂം മൂസ’യ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെൻസറിം​ഗ് പൂർത്തിയാക്കിയ വിവരം സുരേഷ് ​ഗോപി അടക്കമുള്ള അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ചിത്രത്തിന്റേതയായി പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പ്രഖ്യാപന നാളുകൾ മുതൽ ആരാധകർ സ്വീകരിച്ച സുരേഷ് ഗോപി ചിത്രം കൂടിയാണ് മേ ഹൂം മൂസ.

വെള്ളിമൂങ്ങ എന്ന വിജയ ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ‘മേം ഹൂ മൂസ’. നിരവധി പ്രത്യേകതകളുള്ള സിനിമയിൽ വ്യത്യസ്ത രൂപങ്ങളിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് സുരേഷ് ഗോപിയുടേത്. 1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം.കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്.

പൂനം ബജ്വാ ആണ് ചിത്രത്തിലെ നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയാണ്.

രൂപേഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ – റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് , സംഗീതം ശ്രീനാഥ് ശിവശങ്കരൻ’, വിഷ്ണു നാരായണൻ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, പി ആർ ഒ വാഴൂർ ജോസ്.

Noora T Noora T :